സ്പെയിനിനെ തടുക്കാനാകാതെ സൗദി അറേബ്യ; എതിരില്ലാത്ത നാല് ​ഗോളുകൾ

Wait 5 sec.

ഇന്നത്തെ സ്പെയിൽ സൗദി അറേബ്യ മത്സരത്തിൽ കണ്ടത് സ്പെയിനിൻ്റെ പൂർണ ആധിപത്യമായിരുന്നു. കൈയടക്കം കൊണ്ടും കോർഡിനേഷൻ കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച സ്പെയിൻ എതിരില്ലാത്ത നാല് ​ഗോളുകൾക്ക് സൗദി അറേബ്യയോട് വിജയിച്ചു. എതിരാളികളെ തടുത്ത് നിർത്താനാകാതെ ​ഗ്രൗണ്ടിൽ കിതയ്ക്കുന്ന സൗദി അറേബ്യയെയായിരുന്നു ഇന്നത്തെ മത്സരത്തിൽ കണ്ടത്.ഒന്നിന് പിറകെ ഒന്നായി തുടരെത്തുടരെ സ്പെയിൻ സൗദിയുടെ ​ഗോൾ വല കുലുക്കുകയായിരുന്നു. മുഴുവൻ സമയവും പന്ത് കയ്യടിക്കി വെച്ചത് സ്പെയിൻ താരങ്ങൾ തന്നെയാണ്. ആദ്യ ​ഗോൾ പിറന്നത് പത്താം മിനുട്ടിൽ . ലാമിൻ യമാലിന്റെ കാലിൽ നിന്നായിരുന്നു. പിന്നീട് ഇരുപത്തി ഒന്നാം മിനുട്ടിലും ഇരുപത്തി നാലാം മിനുട്ടിലും മൈക്കൽ ഒയാർസബാൽ മികച്ച രണ്ട് ​ഗോളുകൾ നേടി.Also read: തുടരെത്തുടരെ ​ഗോളുകൾ സൗദിക്കെതിരെ സ്പെയിനിൻ്റെ മുന്നേറ്റംനാൽപ്പത്തി ഒൻപതാം മിനുട്ടിൽ ഹസ്സൻ അൽ തംബക്തിയുടെ കാലിൽ നന്നും വീണ അബദ്ധത്തിലുള്ള ഒരു സെൽഫ് ​ഗോളും സ്പെയിനിന് തുണയായി. ​ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ സൗദിക്ക് കഴിഞ്ഞിരുന്നില്ല.The post സ്പെയിനിനെ തടുക്കാനാകാതെ സൗദി അറേബ്യ; എതിരില്ലാത്ത നാല് ​ഗോളുകൾ appeared first on Kairali News | Kairali News Live.