നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാക്കുമെന്ന് സിജെപി. ഇന്ന് നടന്ന കോർഡിനേഷൻ യോഗത്തിലാണ് തീരുമാനം.നാളെ വൈകിട്ട് മെഴുകുതിരി കത്തിച്ചു പ്രതിഷേധം നടത്തും. കൂടുതൽ ആളുകളെ സമരത്തിൽ പങ്കെടുപ്പിക്കാനും തീരുമാനം. സാധാരണ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി സമരം ശക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിജെപി വ്യക്തമാക്കി.also read; ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ പ്രതിഷേധിക്കും; ജന്തർ മന്ദറിൽ പ്രതിഷേധം തുടരുമെന്ന് സിജെപിരാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധം തുടരും. രണ്ടാം ദിനമാണ് പ്രതിഷേധം തുടരുന്നത്. ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ആണ് സിജെപി.വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കോക്രോച്ച് ജനത പാർട്ടി ജന്തർ മന്ദറിൽ അനിശ്ചിത കാല സമരം തുടരുന്നത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പ്രതിഷേധത്തിന് വൈകിട്ട് 5 മണി വരെയാണ് അനുമതി ഉണ്ടായിരുന്നതെങ്കിലും വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരാൻ സിജെപി തീരുമാനിക്കുകയായിരുന്നു.The post ധർമ്മേന്ദ്ര പ്രധാനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ സിജെപി; നാളെ വൈകിട്ട് മെഴുകുതിരി കത്തിച്ചു പ്രതിഷേധം appeared first on Kairali News | Kairali News Live.