സ്പെയിൻ സൗദി അറേബ്യ മത്സരത്തിൽ ആവേശം നിറച്ച് സ്പെയിനിൻ്റെ തുടരെത്തുടരെയുള്ള ഗോളുകൾ. മറ്റൊന്നും വകവെക്കാതെ എവിടേയും കാത്ത് നിൽക്കാതെ സ്പെയിൻ താരങ്ങൾ എതിരാളികളായ സൗദിയുടെ ഗോൾ വല തകർത്തു.ആദ്യ മുപ്പത് മിനുട്ടിനുള്ളിൽ തന്നെ മൂന്ന് ഗോളുകളാണ് സ്പെയിൻ സൗദിക്കെതിരായി അടിച്ചത്. ആദ്യ ഗോൾ പത്താം മിനുട്ടിലായിരുന്നു. ലാമിൻ യമാലിന്റെ കാലിൽ നിന്നായിരുന്നു ആദ്യ ഗോൾ. മനോഹരമായ ആ ഗോൾ സ്പെയിനിൻ്റെ ആത്മവിശ്വാസം നൂറിരട്ടിയാക്കി.Also read: വേൾഡ് കപ്പിലെ ഫുട്ബോൾ ചാർജ് ചെയ്ത് ഉപയോഗിക്കുന്നത്; എത്ര മണിക്കൂർ ചാർജ് നിൽക്കും… ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളറിയാംപിന്നീടങ്ങോട് തുടരത്തുടരെ ഗോളുകളായിരുന്നു. ഇരുപത്തി ഒന്നാം മിനുട്ടിലും ഇരുപത്തി നാലാം മിനുട്ടിലും മൈക്കൽ ഒയാർസബാൽ മികച്ച രണ്ട് ഗോളുകൾ നേടി. കളി പൂർണമായും കയ്യടിക്കി വെച്ചിരിക്കുന്നത് സ്പെയിനാണ്. സൗദി അറേബ്യയ്ക്ക് ആദ്യ ഘട്ടത്തിലൊന്നും ഗ്രൗണ്ടിൽ നിലയുറപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും പൊരുതാൻ സൗദി അറേബ്യൻ താരങ്ങൾ ആവുന്നതും ശ്രമിക്കുന്നുണ്ട്. ബോൾ കയ്യടതക്കി വെക്കുന്നതിൽ പലപ്പോഴും അവർ പരാജയപ്പെടുകയായിരുന്നു.The post തുടരെത്തുടരെ ഗോളുകൾ സൗദിക്കെതിരെ സ്പെയിനിൻ്റെ മുന്നേറ്റം appeared first on Kairali News | Kairali News Live.