ഇന്നത്തെ സ്പെയിൽ സൗദി അറേബ്യ മത്സരത്തിൽ കണ്ടത് സ്പെയിനിൻ്റെ പൂർണ ആധിപത്യമായിരുന്നു. കൈയടക്കം കൊണ്ടും കോർഡിനേഷൻ കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച സ്പെയിൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് സൗദി അറേബ്യയോട് വിജയിച്ചു. എതിരാളികളെ തടുത്ത് നിർത്താനാകാതെ ഗ്രൗണ്ടിൽ കിതയ്ക്കുന്ന സൗദി അറേബ്യയെയായിരുന്നു ഇന്നത്തെ മത്സരത്തിൽ കണ്ടത്.ഒന്നിന് പിറകെ ഒന്നായി തുടരെത്തുടരെ സ്പെയിൻ സൗദിയുടെ ഗോൾ വല കുലുക്കുകയായിരുന്നു. മുഴുവൻ സമയവും പന്ത് കയ്യടിക്കി വെച്ചത് സ്പെയിൻ താരങ്ങൾ തന്നെയാണ്. ആദ്യ ഗോൾ പിറന്നത് പത്താം മിനുട്ടിൽ . ലാമിൻ യമാലിന്റെ കാലിൽ നിന്നായിരുന്നു. പിന്നീട് ഇരുപത്തി ഒന്നാം മിനുട്ടിലും ഇരുപത്തി നാലാം മിനുട്ടിലും മൈക്കൽ ഒയാർസബാൽ മികച്ച രണ്ട് ഗോളുകൾ നേടി.Also read: തുടരെത്തുടരെ ഗോളുകൾ സൗദിക്കെതിരെ സ്പെയിനിൻ്റെ മുന്നേറ്റംനാൽപ്പത്തി ഒൻപതാം മിനുട്ടിൽ ഹസ്സൻ അൽ തംബക്തിയുടെ കാലിൽ നന്നും വീണ അബദ്ധത്തിലുള്ള ഒരു സെൽഫ് ഗോളും സ്പെയിനിന് തുണയായി. ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ സൗദിക്ക് കഴിഞ്ഞിരുന്നില്ല.The post സ്പെയിനിനെ തടുക്കാനാകാതെ സൗദി അറേബ്യ; എതിരില്ലാത്ത നാല് ഗോളുകൾ appeared first on Kairali News | Kairali News Live.