മോഡിഫിക്കേഷനൊക്കെ ആകാം എന്നാണ് കേരളത്തിലെത്തിൽ അധികാരത്തിൽ എത്തുന്നതിന് മുന്നെ യു ഡി എഫ് പറഞ്ഞത്. പിന്നീട് അധികാരത്തിലെത്തിയ ശേഷവും വി ഡി സതീശൻ്റെ മോഡിഫിക്കേഷനെപ്പറ്റി അഭിപ്രായം പറയുന്ന വീഡിയോ വൈറലായി എല്ലാവരും കൂടെ മുഖ്യനെ പൂക്കിയുമാക്കി. എന്നാൽ പിന്നീട് മോഡിഫിക്കേഷൻ്റെ സാധ്യതകൾ കണ്ടപ്പോ ജനങ്ങൾ നന്നായി ഞെട്ടുകയായിരുന്നു.ഇപ്പോൾ സർക്കാരിൻ്റെ വാക്കും കേട്ട് വണ്ടിയിൽ ചെറിയ മോഡിഫിക്കേഷൻ നടത്തിയ കോൺഗ്രസ് പ്രവർത്തകൻ്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുയാണ്. തൻ്റെ ടാക്സിയിൽ ഒരു ബംബർ ഫിറ്റ് ചെയ്യുകയും അയ്യായിരം രൂപ ഫൈൻ ലഭിക്കുകയും ചെയ്തു. ശേഷം ബംബർ ഇളക്കി തീയിൽ എറിയുന്നതായാണ് വീഡിയോ. ഷമീർ ഖാലിദ് എന്ന വ്യക്തിക്കാണ് ദുരനുഭവമുണ്ടായത്.Also read: ഒരു മാസം, ഒരു ഡസൻ വിസ്മയങ്ങൾ; വി ഡി സതീശനെ വിമർശിച്ചുകൊണ്ട് എംബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്ലേശം ആൾട്ടറേഷനൊക്കെ ആകാമെന്ന പുതിയ സർക്കാരിന്റെ വാക്ക് വിശ്വസിച്ചാണ് കാറിന്റെ പിന്നിലൊരു ബമ്പർ ഫിറ്റ് ചെയ്തത്. പക്ഷേ സർക്കാരിന്റെ ഒളി കാമറ സംഘമാണോ അതോ മറ്റാരെങ്കിലും ഫോട്ടോ എടുത്ത് അയച്ചു കൊടുത്താതാണോ എന്നറിയില്ല.. 5000 രൂപയാണ് ഫൈൻ വന്നത്.. എന്നാണ് വീ‍ഡിയോയിൽ പറയുന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങളും സമൂഹമാധ്യമത്തിൽ ഉയർന്ന് വരുന്നുണ്ട്. മുൻ സർക്കാർ വാഗ്ദാനങ്ങൾ ഒന്നും നൽകിയിരുന്നില്ലെങ്കിലും ഇങ്ങനെയൊന്നും ആരേയും ബുദ്ധിമുട്ടിക്കാറില്ലെന്നുൾപ്പെടെ കമൻ്റുകൾ പറയുന്നു.The post ‘ചെറിയ മോഡിഫിക്കേഷൻ ഒക്കെയാകാം എന്നായിരുന്നല്ലോ സർക്കാർ പറഞ്ഞത്’ ; വൻതുക ഫൈൻ കിട്ടിയ കോൺഗ്രസ് പ്രവർത്തകൻ്റെ വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.