രുചി കൊണ്ടുമാത്രമല്ല, പലതരത്തിലുള്ള പോഷകങ്ങൾ കൊണ്ടും നിറഞ്ഞതാണ് മധുരക്കിഴങ്ങ്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ മധുരകിഴങ്ങ് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഈ മധുരക്കിഴങ്ങ് കൊണ്ട് നമുക്കൊരു കിടിലൻ സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? കട്ലറ്റ് ഇഷ്ടമില്ലാത്തവർ കുറവാണ് അല്ലെ? അപ്പോൾ ഇന്ന് നമ്മൾ പരീക്ഷിക്കാൻ പോകുന്നത് മധുരക്കിഴങ്ങ് കട്ലറ്റാണ്.ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. രണ്ടോ മൂന്നോ മധുരക്കിഴങ്ങ് എടുക്കുക. നന്നായി അരിഞ്ഞ ഒരു സവാളയാണ് അടുത്തതായി വേണ്ടത്. രണ്ടോ മൂന്നോ പച്ചമുളക് അരിഞ്ഞത്, ചെറുതായി അരിഞ്ഞ ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവയെല്ലാം സജ്ജമാക്കി വെക്കുക.അടുത്തതായി രണ്ട് ടേബിൾസ്പൂൺ മല്ലിയില, അര ടീസ്പൂൺ വീതം മുളകുപൊടി, കുരുമുളകുപൊടി,ഗരം മസാല, കുറച്ചുമാത്രം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും വെള്ളവും ഒരു കപ്പ് ബ്രെഡ് ക്രംബ്സ്, മൂന്ന് ടേബിൾസ്പൂൺ മൈദ എന്നിവയും ആവശ്യമാണ്.Also Read: ബിസ്കറ്റുകളിലെ സുഷിരങ്ങൾ അലങ്കാരമല്ല; ഡോക്കിങ്ങിന് പിന്നിലെ കാരണം ഇതാആദ്യം തന്നെ മധുരക്കിഴങ്ങ് പുഴുങ്ങി വെക്കുക. ശേഷം തൊലികളഞ്ഞതിനു പിന്നാലെ മധുരക്കിഴങ്ങ് നല്ലോണം ഉടയ്ക്കണം. ഒരു പാനിലേക്ക് ആവശ്യത്തിന് മാത്രം വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നന്നായി വഴറ്റണം. ശേഷം മുളകുപൊടി, കുരുമുളകുപൊടി,ഗരം മസാല,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. പിന്നീട് ഇത് ഉടച്ചു വച്ച മധുരക്കിഴങ്ങിലേക്ക് ചേർക്കുക. ഇതിലേക്ക് ഇനി ആവശ്യത്തിന് ഉപ്പും അരിഞ്ഞുവെച്ച മല്ലിയിലയും ചേർക്കുക. ശേഷം ഈ കൂട്ട് കട്ലറ്റിന്റെ ആകൃതിയിൽ ആക്കുക. ശേഷം വെള്ളവും മൈദയും ചേർത്ത മിശ്രിതത്തിൽ മുക്കി ബ്രഡ് ക്രംബ്സിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കാം.. നല്ല ചൂട് മധുരക്കിഴങ്ങ് കട്ലറ്റ് റെഡി!..The post വീട്ടിൽ മധുരക്കിഴങ്ങ് ഉണ്ടോ? എന്നാൽ ഈ ക്രിസ്‌പി കട്ലറ്റ് പരീക്ഷിച്ചാലോ? appeared first on Kairali News | Kairali News Live.