കാസർഗോഡ് ബോവിക്കാനത്ത് മുസ്ലീം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ആൾക്കൂട്ട ആക്രമണം. ബാലനടുക്കം സ്വദേശി മുഹമ്മദ് റഫീഖാണ് മർദനത്തിനിരയായത്. മുളിയാറിലെ മുസ്‌ലിം ലീഗ് നേതാക്കളും എസ്ടിയു ജില്ലാ ഭാരവാഹിയുമായ ബി എം ആരിഫ്, ബി എം അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.യുവാവ് ഗുരുതരമായി പരുക്കേറ്റ് പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് റഫീഖ് ഗൾഫിൽ ജോലി ചെയ്യുമ്പോൾ സുഹൃത്ത് അഫ്രീദിന് 8000 ദിർഹം വായ്പയായി നൽകിയിരുന്നു. ഈ പണം നിരന്തരം ആവശ്യപ്പെട്ടിട്ടും തിരികെ നൽകിയിരുന്നില്ല. പണം നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി മർദിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. ആക്രമിച്ചവർ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു.Also read: മഴക്കാല പൂർവ ശുചീകരണം മുൻകാലങ്ങളിലേത് പോലെ നടന്നില്ല, പകർച്ചവ്യാധി വർധിച്ചു: തുറന്ന് സമ്മതിച്ച് ആരോഗ്യമന്ത്രിആദ്യഘട്ടത്തിൽ പൊലീസ് നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്നും ആരോപണമുയരുന്നുണ്ട്. പൊലാസ് ഇയാളെ കാസർഗോഡുള്ള ജനറൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഇന്ന് പരുക്ക് ഗുരുതരമായതു കൊണ്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.The post കാസർഗോഡ് മുസ്‌ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ആൾക്കൂട്ട ആക്രമണം; യുവാവിനെ കെട്ടിയിട്ട് മർദിച്ചു appeared first on Kairali News | Kairali News Live.