യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം; കെപിസിസി അംഗം എ അരവിന്ദനെതിരെ പൊലീസ് കേസെടുത്തു

Wait 5 sec.

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയ കെപിസിസി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. കെപിസിസി അംഗം എ അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തത്. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയെ കെ പി സി സി അംഗമായ എ അരവിന്ദൻ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.അരവിന്ദൻ പഞ്ചായത്ത് പ്രസിഡൻ്റായ കാലയളവിൽ അനുമതി നൽകി പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൻ്റെ പ്രവർത്തന കാലാവധി അടുത്ത മാസം 14 ന് അവസാനിക്കുകയാണ്, തുടർന്ന് കാലാവധി നീട്ടി കിട്ടാനായി പഞ്ചായത്തിൽ ശുപാർശ ചെയ്യാൻ യുവതി അരവിന്ദനുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് തൻ്റെ വീട്ടിൽ ആളില്ലാത്ത സമയത്ത സമയമായ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തുകയും, വീട്ടിൽ എത്തിയ യുവതിയെ അകത്തേക്ക് കൈപിടിച്ച് കയറ്റുകയും അതിക്രമം നടത്തുകയുമയിരുന്നു.Also read:  കാസർ​ഗോഡ് മുസ്‌ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ആൾക്കൂട്ട ആക്രമണം; യുവാവിനെ കെട്ടിയിട്ട് മർദിച്ചുഏറെ പ്രയാസപ്പെട്ടാണ് യുവതി രക്ഷപ്പെട്ടത്. തുടർന്ന് താമരശേരി പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുക്കുയും ചെയ്തു.എ കെ ജിക്കെതിരെ അരവിന്ദൻ മുമ്പു നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു.The post യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം; കെപിസിസി അംഗം എ അരവിന്ദനെതിരെ പൊലീസ് കേസെടുത്തു appeared first on Kairali News | Kairali News Live.