രാജ്യത്ത് കഫ് സിറപ്പ് ഉൾപ്പെടെ എല്ലാ സിറപ്പുകളുടെയും വിൽപനയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർകാർ. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകൾ വിൽക്കുന്നത് തടഞ്ഞ് കേന്ദ്ര സർകാർ വിജ്ഞാപനം പുറത്തിറക്കി.ഫർമസികളിൽ നിന്ന് സിറപ്പുകൾ ഓവർ ദ കൗണ്ടർ നൽകുന്നത് തടഞ്ഞാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഡ്രഗ്സ് റൂളിൽ കെ ഷെഡ്യൂളിൽ നിന്നും സിറപ്പ് ഒഴിവാക്കി. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം പുറത്തിറക്കിയത്.ALSO READ: കൊടകര ഷിഗെല്ല മരണം: രോഗം സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല, ഭാര്യയെയും മക്കളെയുംപോലും പരിശോധിച്ചില്ല; ഗുരുതര വീഴ്ചവ്യാജ സിറപ്പുകൾ ഉപയോഗിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിൽ ആണ് കേന്ദ്ര സർക്കാർ നടപടി. മധ്യപ്രദേശിലും രാജസ്ഥാനിലും സിറപ്പ് കഴിച്ച് നിരവധി കുട്ടികൾ മരിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.The Central Government has reportedly introduced stricter regulations on the sale of cough syrups and similar liquid medicines in India. According to the new notification, these medicines can no longer be sold without a doctor’s prescription, effectively restricting over-the-counter availability in pharmacies.The post ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പ് വാങ്ങാനാകില്ല; കേന്ദ്ര വിജ്ഞാപനം പുറത്ത് appeared first on Kairali News | Kairali News Live.