പരിസ്ഥിതി ലോല പ്രദേശം: ഇടുക്കി മലയോര മേഖലയിൽ ആശങ്കയായി കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം

Wait 5 sec.

ഇടുക്കി മലയോര മേഖലയിലെ ജനങ്ങളിൽ ആശങ്ക വിതച്ച് കേന്ദ്ര സർക്കാരിന്റെ കരടു വിജ്ഞാപനം. ജില്ലയിലെ അഞ്ച് സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു. 17,297 ഏക്കർ പ്രദേശമാണ് ഇതോടെ പുതിയ ബഫർ സോൺ പരിധിയിൽ വരുന്നത്.ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടെ ഇടുക്കി ജില്ലയിലെ അഞ്ച് സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അഞ്ച് സംരക്ഷിത മേഖലകൾക്ക് ചുറ്റുമായി ആകെ 70 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഈ പുതിയ ബഫർ സോൺ പരിധിയിൽ വരിക.ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ആനമുടി ചോല ദേശീയോദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടും ചോല ദേശീയോദ്യാനം എന്നീ അഞ്ച് പ്രധാന സംരക്ഷിത മേഖലകളെ സംയുക്തമായി ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ പുതിയ കരട് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്.ALSO READ: കൊടകര ഷി​ഗെല്ല മരണം: രോ​ഗം സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല, ഭാര്യയെയും മക്കളെയുംപോലും പരിശോധിച്ചില്ല; ​ഗുരുതര വീഴ്ചമലയോര മേഖലയിലെ കർഷകർക്കിടയിൽ ഈ പ്രഖ്യാപനം വലിയ ആശങ്കകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇതോടെ മേഖലയിൽ നിർമാണ നിരോധനം അടക്കമുള്ള നിയന്ത്രണങ്ങൾ നിലവിൽ വരും. കരട് വിക്ഞാപനം സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ തലത്തിൽ അടിയന്തര നടപടികൾ കൈകൊണ്ട് മലയോര ജനതയുടേ ആശങ്കകൾ പരിഹരിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.അതേസമയം കരട് വിജ്ഞാപനത്തിന്മേൽ തദ്ദേശവാസികൾക്കും കർഷകർക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിർദേശങ്ങളും കേന്ദ്ര സർക്കാരിനെ അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്ത് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാവും. ഇവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. വിഷയം വരും ദിവസങ്ങളിൽ മലയോര മേഖലകളിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതുറക്കും.The post പരിസ്ഥിതി ലോല പ്രദേശം: ഇടുക്കി മലയോര മേഖലയിൽ ആശങ്കയായി കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം appeared first on Kairali News | Kairali News Live.