ടെലി​ഗ്രാമിന് താത്കാലിക നിയന്ത്രണം; നടപടി നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാനെന്ന് വിശദീകരണം

Wait 5 sec.

ടെലിഗ്രാമിന് ഇന്ത്യയിൽ താത്കാലിക നിരോധനം. നീറ്റ് പുനഃപരീക്ഷാ സാഹചര്യത്തിലാണ് ടെലി​ഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ചോദ്യപേപ്പർ ചോർച്ച തടയാനാണ് നടപടി.ALSO READ: വൈഭവ് സൂര്യവംശിയോട് “വീട്ടിലേക്ക് പോകാൻ” പറഞ്ഞ് ശ്രീലങ്കൻ താരം, സൂപ്പർ ഓവറിലെ നാടകീയ തോൽവിക്ക് പിന്നാലെ കൈയാങ്കളിഈ മാസം 22 വരെയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്. 2000 ലെ ഐടി ആക്ടിലെ സെക്ഷൻ 69 എ പ്രകാരമുള്ള അടിയന്തര വ്യവസ്ഥകൾ നടപ്പിലാക്കിക്കൊണ്ടാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. നീറ്റ് – യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ ക്രമക്കേടുകൾ, കോപ്പിയടി റാക്കറ്റുകൾ, വ്യാജ പേപ്പർ ചോർച്ച എന്നിവ തടയുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു.The Government of India has reportedly imposed a temporary restriction on Telegram in connection with concerns over the NEET examination process. The action has been taken as a preventive measure to curb alleged question paper leaks and exam malpractice linked to the NEET-UG.The post ടെലി​ഗ്രാമിന് താത്കാലിക നിയന്ത്രണം; നടപടി നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാനെന്ന് വിശദീകരണം appeared first on Kairali News | Kairali News Live.