മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഡാർക്ക് ഹ്യൂമർ ഴോണറിൽ എത്തി നമ്മളെ പിടിച്ചിരുത്തിയ ചിത്രമാണ് വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ’മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. സാധാരണയായി കണ്ടുവരാറുള്ള ‘നല്ലവനായ ഉണ്ണി’ വേഷങ്ങളിൽ നിന്നുള്ള ഒരു മാറ്റമായിരുന്നു വിനീത് ശ്രീനിവാസന് ചിത്രത്തിൽ കാണാൻ സാധിച്ചത്. മരണം, രോഗങ്ങൾ, ദാരിദ്ര്യം, ദുരന്തങ്ങൾ തുടങ്ങിയ ഗൗരവമുള്ളതോ സങ്കടകരമായതോ ആയ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഈ ഹാസ്യ ശൈലിയെ ഒരു പക്ഷേ മലയാളികൾ സ്വീകരിച്ചത് വിനീത് ശ്രീനിവാസന്റെ അഭിനയ മികവുകൊണ്ടും ആവാം. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്.മുകുന്ദനുണ്ണി രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടർച്ച ആയിട്ടാണ് ഒരുക്കുന്നത് എന്നും എന്നാൽ വേറെയും പുതിയ കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറയു്നനു, മുകുന്ദനുണ്ണിയെ തന്നെയാണ് സിനിമ ഫോളോ ചെയ്യുന്നത്. മറ്റ് ലീഡിങ് ആക്ടർസിനെ കൊണ്ട് വരാൻ പ്ലാൻ ഉണ്ട്.ALSO READ: ടിനി ടോമിനെതിരായ പരാതി; ശ്വേത മേനോന്റെ മൊഴിയെടുത്തു2024 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്നായിരുന്നു വിനീത് അറിയിച്ചിരുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.The post ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ രണ്ടാം ഭാഗത്തിൽ മറ്റൊരു ലീഡ് ആക്ടറും’; വെളിപ്പെടുത്തി സംവിധായകൻ appeared first on Kairali News | Kairali News Live.