പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം യുഡിഎഫ് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച പൊതു സമൂഹത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും സർക്കാർ നയം വ്യക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു.പി എം ശ്രീ നടപ്പിലാക്കുന്നതിൽ ഒരു നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ല. എന്നാൽ എന്താണ് പുതിയ സർക്കാരിന്റെ നീക്കമെന്ന് ജനങ്ങളോട് വ്യക്തമാക്കണം. വി ഡി സതീശൻ അധികാരത്തിന് വേണ്ടി ജനങ്ങളോട് നുണ പറഞ്ഞാണ് വോട്ട് നേടിയതെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.ALSO READ: സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ചാൽ ശക്തമായി പ്രതിഷേധിക്കും, ഇത് സ്ത്രീകളോടുള്ള ചതി: പി കെ ശ്രീമതി ടീച്ചർഅധികാരത്തിന് വേണ്ടി പല വാഗ്ദാനങ്ങളും നൽകിയ വി ഡി സതീശന് ഇപ്പോൾ എല്ലാ കാര്യത്തിലും യു ടേൺ ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി പോലും ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ല. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്നാണ് യുഡിഎഫ് പറഞ്ഞത്. എന്നാൽ ആ പറഞ്ഞവർ തന്നെ അധികാരത്തിലേറിയ ഉടനെ പെൻഷൻ നൽകിയത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് സർവ്വത്ര പ്രശ്നങ്ങളാണെന്നും അതിൽ ഒരു പ്രതികരണവും അധികാരികൾ നടത്തുന്നില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.The post പി എം ശ്രീ പദ്ധതി നടത്തിപ്പിൽ അവ്യക്തത, സർക്കാർ നയം വ്യക്തമാക്കണം: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.