വേൾഡ് കപ്പ് മത്സരങ്ങൾ കാണുന്നതിനിടെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസിൽ ഫുട്ബോൾ കളിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

Wait 5 sec.

വേൾ‍ഡ് കപ്പ് മത്സരങ്ങൾ കാണുന്നതിനെ വൈദ്യുതി മുടക്കം പതിവായതോടെ കെ എസ് ഇ ബി ഓഫീസ് പരിസരത്തെത്തി ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ. പന്തളത്തായിരുന്നു യുവജന സംഘടനയുടെ വേറിട്ട പ്രതിഷേധം.ഓരോ വേൾഡ് കപ്പിനും വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ഉള്ളത്. ഇഷ്ട ടീമിൻറെ മാത്രമല്ല എല്ലാ കളികളും ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകർ നോക്കിക്കാണുന്നതാണ്. ഫുട്ബോൾ പ്രേമികൾക്കു മുമ്പിൽ പവർകട്ട് എന്ന റെഡ് കാർഡ് കെ എസ് ഇ ബി കാട്ടിയതോടെയാണ് വേറിട്ട പ്രധിഷേധത്തിന് കളമൊരുങ്ങിയത്.Also read: പുതുയുഗം കോർപ്പറേറ്റ് യുഗം; യുഡിഎഫ് ബജറ്റിനെതിരെ കേരള കർഷകസംഘംഡി വൈ എഫ് ഐ പന്തളം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പന്തളം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. 10 വർഷം പവർ കട്ട്‌ ഇല്ലാതിരുന്ന കേരളത്തെ ഇരുട്ടിലാക്കിയ യു ഡി എഫ് സർക്കാരിനെതിരെ തുടർ സമരങ്ങൾ ഉണ്ടാകുമെന്നും ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചുThe post വേൾഡ് കപ്പ് മത്സരങ്ങൾ കാണുന്നതിനിടെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസിൽ ഫുട്ബോൾ കളിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ appeared first on Kairali News | Kairali News Live.