മുഖ്യമന്ത്രിക്ക് പ്രതിപക്ഷ എം ൽ എ മരോട് വേർതിരിവ്. ബജറ്റ് തയ്യാറാക്കുമ്പോൾ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എംഎൽഎമാരിൽ നിന്നും പ്രൊപ്പോസലുകൾ ധനമന്ത്രിമാർ വാങ്ങാറുണ്ട്. എന്നാൽ ഇത്തവണ തൻ്റെ കന്നി ബജറ്റിൽ പ്രതിപക്ഷ എം എൽ എമാരെ ഒഴിവാക്കിയായിരുന്നു മുഖ്യമന്ത്രി കൂടിയായ വി ഡി സതീശന്റെ ബജറ്റ് തയ്യാറാക്കിയത്. എൽഡിഎഫ് എംഎൽഎമാരോട് ബജറ്റുമായി ബന്ധപ്പെട്ട യാതൊരു അഭിപ്രായവും തേടിയില്ല.ഇതോട് സംസ്ഥാനത്ത് കാലാകാലങ്ങളായി നിലനിന്നിരുന്ന ഒരു കീഴ്വഴക്കം കൂടി ലംഘിക്കപ്പെട്ടു.ബജറ്റ് തയ്യാറാക്കുമ്പോൾ തങ്ങളുടെ മണ്ഡലങ്ങളിലെ ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്താൻ അവസരം നൽകാത്തതിനെതിരെ പ്രതിഷേധവുമായി എൽ ഡി എഫ് രംഗത്തെത്തിക്കഴിഞ്ഞു.Also read: ഇതെന്ത് കണക്ക് ? ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് 25 ലക്ഷം രൂപയെന്ന് വാഗ്ദാനം, വകയിരുത്തിയതോ വെറും 10 കോടിയുംഭരണപക്ഷ മണ്ഡലങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ഇത്തരം വിവേചനപരമായ നിലപാടിനെതിരെ വലിയ പ്രതിഷേധമായ ഉയരുന്നത്. ജനങ്ങളുടെ ക്ഷേമത്തിന് യാതൊരു പരിഗണനയും നൽകാതെയാണ് യു ഡി എഫ് സർക്കാരിൻ്റെ ബജറ്റ്. ഇതിനെതിരെ സമൂഹത്തിൻ്റെ നാനാത്തുറകളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.The post എല്ലാം തന്നിഷ്ടം… ഇടതുപക്ഷ എംഎൽഎമാരോട് പ്രപ്പോസൽ വാങ്ങാതെ യു ഡി എഫ് സർക്കാരിൻ്റെ ബജറ്റ് appeared first on Kairali News | Kairali News Live.