ഗവി മീനാറിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

Wait 5 sec.

ഗവി മീനാറിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി. 32 കാരിയെ പ്രതി വിനോദ് കുമാർ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്ത് ഞെരിച്ച് വെള്ളത്തിൽ മുക്കി കൊന്നുവെന്നും ബലാൽസംഗത്തിന് ഇരയാക്കിയോ എന്ന് സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ബലാത്സംഗം നടന്നോ എന്ന്സ്ഥിരീകരിക്കാൻ രാസ പരിശോധന നടത്തും.പ്രതിയുടെ ക്രിമിനൽ പശ്ചാത്തലമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അങ്കണവാടി ജീവനക്കാരിയുമായി പ്രതിക്ക് മുൻ വൈരാഗ്യം ഉണ്ടായോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതോടൊപ്പം പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാൻഡ് ചെയ്തു.The post ഗവി മീനാറിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി appeared first on Kairali News | Kairali News Live.