പത്തനംതിട്ട | വീടുമായുള്ള സൗഹൃദം മുതലാക്കി 15 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 24 കാരന്‍ അറസ്റ്റില്‍. കോന്നി അരുവാപ്പുലം കൊക്കാത്തോട് സ്വദേശിയെയാണ് തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ കുടുംബവുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിവായത്. Content Highlights:Thannithodu police arrested a 24-year-old youth from Konni for sexually abusing a 15-year-old minor girl. The accused exploited his friendship with the family to commit the crime at her house in April. The medical examination conducted by her parents after growing suspicious confirmed the pregnancy.