ലോകകപ്പിൽ ബ്രസീലിനെതിരെ പന്ത് തട്ടാൻ മുൻ ബ്ലാസ്റ്റേഴ്സ് താരവും;ആശംസകൾനേർന്ന് സി കെ വിനീത്

Wait 5 sec.

നാളെ ഫിഫ ലോകകപ്പിൽ ബ്രസീലിനെതിരെ പന്ത് തട്ടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മുൻ താരം ഡക്കൻസ് നാസോണിന് ആശംസ നേർന്നു മുൻ സഹതാരം സികെ വിനീത്. ഫേസ്ബുക്കിൽ കൂടിയാണ് 2016 സീസണിൽ തന്നോടൊപ്പം പന്ത് തട്ടിയ നാസോണിന് മുൻ ഇന്ത്യൻ താരം കൂടിയായ വിനീത് ആശംസ നേർന്നത്.കൊച്ചിയിലെ മഞ്ഞക്കുപ്പായത്തിൽ നിന്ന് ലോകകപ്പിന്റെ വൻവേദിയിലേക്ക് ഓടിക്കയറുകയാണ് ഡക്കൻസ് നാസോൺ എന്ന അദ്ദേഹം കുറിപ്പിൽ എഴുതി. ബ്ലാസ്റ്റേഴ്‌സിന് ആയി ഒന്നിച്ച് ബൂട്ട് കെട്ടുകയും ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് പൊരുതുകയും ചെയ്ത നാസോൺ ഇന്ന് ലോകകപ്പ് വേദിയിൽ എത്തിനിൽക്കുമ്പോൾ ഒരു മുൻ സഹതാരം എന്ന നിലയിൽ നിറഞ്ഞ അഭിമാനം ഉണ്ടെന്നു വിനീത് കുറിച്ചു.ഫ്രാൻസിൽ ജനിച്ച നാസോൻ കേരള ബ്ലാസ്റ്റേഴ്സിനായി ഏഴു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. തുടർന്ന്ഇംഗ്ലീഷ് ക്ലബായ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് എഫ്.സി.ഉൾപ്പെടെ യൂറോപ്യൻ ക്ലബുകളിൽ കളിച്ച അദ്ദേഹം ഇപ്പോൾ ഇറാനിലെ എസ്തേഘ്‌ലാൽ എഫ്‌സിക്കായാണ് ബൂട്ടുകെട്ടുന്നത്.CK Vineeth wishes his former Blasters teammate luck ahead of World Cup match against BrazilThe post ലോകകപ്പിൽ ബ്രസീലിനെതിരെ പന്ത് തട്ടാൻ മുൻ ബ്ലാസ്റ്റേഴ്സ് താരവും; ആശംസകൾ നേർന്ന് സി കെ വിനീത് appeared first on Kairali News | Kairali News Live.