പൂവച്ചൽ ഖാദർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്റർവ്യൂവർ ആയി കൈരളി ന്യൂസ് ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രനെ തെരഞ്ഞെടുത്തു. 2026 ജൂൺ 22 തിങ്കളാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് പൂവച്ചൽ ഖാദർ ഫിലിം-ടെലിവിഷൻ-മീഡിയ അവാർഡ് വിതരണ ചടങ്ങ് ചെയ്യും.പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന പൂവച്ചല്‍ ഖാദറിന്റെ സ്മരണയ്ക്ക് പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറമാണ് എല്ലാവര്‍ഷവും സിനിമാ, സീരിയല്‍, മാധ്യമരംഗത്ത് മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് പുരസ്കാരം നല്‍കുന്നത്.ALSO READ: ‘എസ് എസ് കെ ഫണ്ടുമായി പിഎം ശ്രീയ്ക്ക് ഒരു ബന്ധവുമില്ല, പി എം ശ്രീയുമായി ബന്ധപ്പെട്ട് നൽകിയ കത്തിന്റെ കാര്യത്തിൽ ലീഗിന്റെ നിലപാട് എന്താണ് ?’; വി. ശിവൻകുട്ടികേരള ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വച്ച് ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ, സാംസ്കാരിക ടൂറിസം വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.The post പൂവച്ചൽ ഖാദർ മീഡിയ അവാർഡ് കൈരളി ന്യൂസിന്; മികച്ച ഇന്റർവ്യൂവർ ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ appeared first on Kairali News | Kairali News Live.