വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; നാട്ടിൽ മദ്യം ഒഴുക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമെന്ന് എം ബി രാജേഷ്

Wait 5 sec.

സംസ്ഥാനത്ത് 251 ശതമാനമായിരുന്ന മദ്യ നികുതി 120 ശതമാനമായി വെട്ടി കുറച്ചതിന് പിന്നിൽ വൻ അഴിമതി എന്ന് മുൻ എക്‌സൈസ് മന്ത്രി എം. ബി രാജേഷ്. സംസ്ഥാന ഖജനാവിന് 600 കോടി രൂപ നഷ്ടം ഉണ്ടാകും. നികുതി കുറച്ചത് ഒരു കമ്പനിയ്ക്ക് മാത്രം ലാഭം നേടാൻ ആണ്. ഇക്കഴിഞ്ഞ ബജറ്റിലാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 120 ശതമാനായി കുറച്ചത്.മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലാണ്, സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി പകുതിയ്ക്കും താഴെയായി കുറച്ചത്. റെഡി ടു ഡ്രിങ്ക് ഗണത്തിൽ പെടുന്ന മദ്യത്തിന്റെ നികുതി കുറഞ്ഞതോടെ, മദ്യ ഉപഭോഗം ഇരട്ടിയാകും. കുട്ടികൾക്ക് വരെ സുലഭമായി മദ്യം ലഭിക്കുന്ന അവസ്ഥയാകും. പഴം, പച്ചക്കറി എന്നിവയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് വൈനുകൾക്ക് ഏർപ്പെടുത്തുന്ന നികുതി മാത്രമാണ് ഉള്ളത്. അതേസമയം സ്പിരിറ്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് കൂടിയ നികുതിയാണ് ഏർപ്പെടുത്താറുള്ളത്. പക്ഷെ ഇത്തവണ എല്ലാവരെയും ഞെട്ടിച്ചു നികുതി വെട്ടി കുറച്ചു. കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ഈ രംഗത്ത് ഉള്ളത്. നികുതി കുറച്ചത് അവർക്ക് മാത്രമാണ് ലാഭം. അത്‌ കൊണ്ട് തന്നെ ഈ പ്രഖ്യാപനത്തിലൂടെ എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്ന് എം. ബി. രാജേഷ് ആവശ്യപ്പെട്ടു.ALSO READ: കരിമണൽ സ്വപ്നം കണ്ട് വൻകിട കമ്പനികൾക്ക് പറന്നിറങ്ങാനുള്ള സ്ഥലമല്ല ആലപ്പുഴ: പി പ്രസാദ്എൽ. ഡി എഫ് സർക്കാരിന്റെ ന്റെ കാലത്തു ഇതേ ആവശ്യവുമായി കമ്പനി വന്നെങ്കിലും, അംഗീകരിച്ചില്ല. സമൂഹത്തിൽ മദ്യ ഉപഭോഗം കൂടുന്നത് ആണെന്ന് അന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കേരളത്തിൽ മദ്യം ഒഴുകാനുള്ള വിസ്മയം ആണ് ഇപ്പോൾ യുഡിഫ് സർക്കാർ നടത്തുന്നത് എന്നും എം. ബി. രാജേഷ് വിമർശിച്ചു.The post വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; നാട്ടിൽ മദ്യം ഒഴുക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമെന്ന് എം ബി രാജേഷ് appeared first on Kairali News | Kairali News Live.