സംസ്ഥാന സർക്കാരിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിച്ച് വരുന്ന രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. 3 വർഷമാണ് പ്രോഗ്രാമിന്റെ കാലാവധി.ജൂലൈ 15 വരെയാണ് അപേക്ഷാ സമയം. പ്ലസ് ടുവിൽ കണക്ക്, ഫിസിക്സ്, ഇംഗ്ലിഷ് വിഷയങ്ങൾക്ക് 55% മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗക്കാർക്ക് 50% മാർക്ക് വേണം.അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. കൂടുതൽ അപേക്ഷകൾ വന്നാൽ എഴുത്തുപരീക്ഷ നടത്തും. ഏപ്രിൽ ഒന്നിന് 17 വയസ്സ് പൂർത്തിയായ അപേക്ഷ അയ്ക്കുക. അപേക്ഷാഫീസ് 5500 രൂപ ആണ്. പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗത്തിന് 3,000 രൂപയും. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ, രാജിവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി എന്ന വിലാസത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി വേണം ഫീസ് അടയക്കുക. പൂരിപ്പിച്ച ശേഷം അപേക്ഷാ ഫോം, ഡിമാൻഡ് ഡ്രാഫ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ, 5 പാസ്പോർട്ട് സൈസ് ചിത്രങ്ങൾ എന്നിവ ചേർത്ത് അയക്കുക.ALSO READ:ബിരുദമുണ്ടോ? തുടക്കം മുതൽക്കേ നാൽപതിനായിരത്തിനുമുകളിൽ ശമ്പളം നേടാം, വൈകാതെ അപേക്ഷിക്കൂരാജിവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, ഐടിഐ ജംഗ്ഷൻ, ചാക്ക, ബീച്ച് പിഒ, തിരുവനന്തപുരം – 695007 എന്ന വിലാസത്തിൽ അയച്ചുകൊടുക്കുക. ഇംഗ്ലിഷ്, കണക്ക്, ഫിസിക്സ്, ജ്യോഗ്രഫി, റീസണിങ്, ജനറൽ ഏവിയേഷൻ എന്നിവയിൽ നിന്നുള്ള ഒബ്ജക്ടീവ് ചോദ്യങ്ങളൾ എഴുത്ത് പരീക്ഷയിൽ ഉണ്ടാവും. തെഞ്ഞെടുക്കപ്പെടുന്നവർക്ക് വൈദ്യ പരിശോധന, സൈക്കോആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റ് ഉണ്ടാകും. സിംഗിൾ എൻജിൻ എയർക്രാഫ്റ്റ് പരിശീലനം പ്രോഗ്രാമിന് 46 ലക്ഷം രൂപയും. മൾട്ടി എൻജിൻ എയർക്രാഫ്റ്റ് പ്രോഗ്രമിന് 52 ലക്ഷം രൂപയാകും. ഫീസ് 5 ഇൻസ്റ്റാൾമെന്റുകളായി അടയ്ക്കാവുന്നതാണ്.www.rajivgandhiacademyforaviationtechnology.org എന്ന വെബ്സൈറ്റിൽ നിന്നു അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.The post രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാമിന് ; അപേക്ഷ ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.