83 -ാം വയസിലും ഉറക്കമില്ലാത്ത രാത്രികൾ; കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

Wait 5 sec.

അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന നടനാണ് അമിതാഭ് ബച്ചൻ. അദ്ദേഹം പുതിയ ബ്ലോഗിൽ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. തന്റെ തിരക്കേറിയ ജീവിതത്തെക്കുറിച്ചാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. 83-ാം വയസിലും തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിൽ ജോലിഭാരം മൂലം തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നാണ് നടൻ പറയുന്നത്.ഒരു ജോലി കൃത്യമായി പൂർത്തിയാക്കിയ ശേഷം വീണ്ടും അത് കൂടുതൽ നന്നായി ചെയ്യാമായിരുന്നുവെന്ന തോന്നലാണ് തന്നെ അലട്ടുന്നതെന്നും അനുവാദം ലഭിച്ചാൽ അത് വീണ്ടും ചെയ്യാറുണ്ടെന്നും അമിതാഭ് ബച്ചൻ ബ്ലോഗിൽ പറയുന്നു. എന്നാലത് കൂടുതൽ മെച്ചപ്പെട്ടോ എന്ന് എനിക്കറിയില്ലെന്നും അത് കാണുന്നവർക്ക് മാത്രമേ പറയാൻ കഴിയൂവെന്നും നടൻ എഴുതുന്നു.also read:സിനിമാപ്രേമികളേ ആഹ്ലാദിപ്പിൻ, ഇന്ന് ഒടിടിയിലെത്തിയ സിനിമകൾ ഏതൊക്കെയെന്ന് അറിഞ്ഞോ?ഈ ചിന്തകൾ കാരണം തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും സമയം പോയതറിഞ്ഞില്ലെന്നുമാണ് അമിതാഭ് ബച്ചൻ പറയുന്നത്. ചെയ്യാനേറെ കാര്യങ്ങളുണ്ട്. എന്നാൽ 24 മണിക്കൂർ സമയം വളരെ കുറവാണ്. ഒരു ദിവസം 36 മണിക്കൂർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ താൻ ആഗ്രഹിക്കുന്നുവെന്നും അതും മതിയാകാതെ പിന്നീട് 48 മണിക്കൂർ വേണമെന്ന് തോന്നുമെന്നും അമിതാഭ് ബച്ചൻ ബ്ലോഗിൽ എഴുതി.The post 83 -ാം വയസിലും ഉറക്കമില്ലാത്ത രാത്രികൾ; കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ appeared first on Kairali News | Kairali News Live.