ഇന്ന് നമ്മുടെ ജീവിത്തിൽ സ്മാർട്ട് ഫോണുക്കൾക്ക് വലിയ സ്വാധീനമാണുള്ളത്. കാരണം അതിന്റെ പ്രവർത്തന രീതിയാണ്. അതുപോലെ തന്നെ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളാണ് ടെലിഗ്രാം, വാസ്ട്ആപ്പ് എന്നീവ. നമ്മുടെ പ്രിയപ്പെട്ടവരുമായിട്ടുള്ള ബന്ധം നിലനിർത്താൻ ഈ ആപ്പുകൾ നമ്മളെ സഹായിക്കാറുണ്ട്. എന്നാൽ ഈ ആപ്പുകൾ തമ്മിൽ ചില വ്യത്യാസങ്ങളുമുണ്ട്. അവ എന്തെല്ലാമാണ് എന്ന് നോക്കാം.സന്ദേശങ്ങൾ , ചിത്രങ്ങൾ, ഡോക്യുമെന്റ് തുടങ്ങിയ എല്ലാം ടെലിഗ്രാമിന്റെ സെർവറിയിൽ സുരക്ഷിതമായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ സ്മാർട്ട് ഫോണിൽ നിന്ന് ലാപ്പ് ടോപ്പിലേക്ക് ഡാറ്റ ഷെയർ ചെയ്യുമ്പോൾ അത് നഷ്ടപ്പെടാറില്ല. അതുകൊണ്ട് തന്നെ ബാക്ക് അപ്പ് പ്ലാനിന്റെ ആവശ്യമില്ല. എന്നാൽ വാട്സ് ആപ്പ് അങ്ങനെയല്ലാ. കാരണം അത് ഡിവയിസിലാണ് സേവ് ചെയ്യുന്നത്. പീന്നിട് അവ സ്മാർട്ട് ഫോണിൽ നിന്ന് ലാപ്പ് ടോപ്പിലേക്ക് മാറ്റുന്ന സമയത്ത് ഡാറ്റ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ വാട്സ്ആപ്പിന് ബാക്ക്അപ്പ് ആവശ്യമാണ്.ALSO READ :ആപ്പ് തുറക്കാതെ വോയ്സ് നോട്ടും സ്റ്റാറ്റസും പങ്കിടാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നുവാട്സ് ആപ്പിൽ നിന്ന് 2 ജിബിയുള്ള ഫൈയലുകൾ മാത്രമാണ് ഷെയർ ചെയ്യാൻ കഴിയുന്നത്. എന്നാൽ ടെലിഗ്രാമിൽ 4 ജിബിയുള്ള ഫൈയലുകൾ വരെ ഷെയർ ചെയ്യാൻ കഴിയുന്നു. ടെലിഗ്രാമിൽ 200,000 പേർക്ക് വരെ ഒരു ഗ്രൂപ്പിൽ അംഗങ്ങൾ ആകാൻ കഴിയും. എന്നാൽ വാട്സ് ആപ്പിൽ 1024 പേർക്ക് മാത്രമെ അംഗം ആകാൻ കഴിയുന്നത്. കൂടാതെ ടെലിഗ്രാമിലെ അഡ്മിൻമാർക്ക് തട്ടിപ്പ് തടയാനുള്ള പുതിയ ടൂളുകളും ലഭിക്കുന്നു.The post വാട്സ്ആപ്പോ ടെലിഗ്രാമോ എതാണ് നല്ലത് ? ഒന്ന് നോക്കിയാലോ appeared first on Kairali News | Kairali News Live.