‘യുഡിഎഫ് സർക്കാർ കേന്ദ്രഭരണത്തോട് അടിയറവ് പറയുന്നു’;വിമർശിച്ച് കെ രാജൻ

Wait 5 sec.

പിഎം ശ്രീ മരവിപ്പിക്കാൻ കത്ത് നൽകിയില്ലെന്ന് ആദ്യം മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാപരമായ തെറ്റെന്ന് കെ രാജൻ എംഎൽഎ. സർക്കാർ കേന്ദ്രഭരണത്തോട് അടിയറവ് പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു. മതന്യൂനപക്ഷങ്ങൾ ആശങ്കപ്പെട്ട ആശയങ്ങളും പാഠങ്ങളും നടപ്പിലാക്കുന്നുവെന്നും കെ രാജൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.also read: ‘പകർച്ചവ്യാധികൾ തടയുന്നതിന് പ്രവർത്തിക്കേണ്ടത് ആരോഗ്യവകുപ്പ് മാത്രമല്ല’; മറ്റ് വകുപ്പുകളെ പഴിചാരി ആരോ​ഗ്യമന്ത്രിഗവർണർ ഉദ്യോഗസ്ഥന്മാരെ നേരിട്ട് വിളിച്ച് പദ്ധതി ചർച്ച ചെയ്യുന്നു. പിഎം ശ്രീ മരവിപ്പിക്കാൻ കത്ത് നൽകിയില്ല എന്ന് ആദ്യം മുഖ്യമന്ത്രി പറഞ്ഞു, അത് വസ്തുതാപരമായ തെറ്റ്. എം.ഒ.യു. ഒപ്പ് വെച്ച് 22 ദിവസത്തിനകം കേന്ദ്രത്തെ അറിയിച്ചു. കേരളം ദേശീയ വിദ്യാഭ്യാസ നടപ്പിലാക്കാൻ വിമുഖത കാണിക്കുന്നു എന്ന് കേന്ദ്രം സുപ്രീംകോടതിയിൽ പോലും അറിയിച്ചതാണ്. എം.ഒ.യു ഒപ്പ് വെച്ചതിനപ്പുറം ഒന്നും നടന്നിട്ടില്ലെന്നുമാണ് കെ രാജൻ പറയുന്നത്.The post ‘യുഡിഎഫ് സർക്കാർ കേന്ദ്രഭരണത്തോട് അടിയറവ് പറയുന്നു’;വിമർശിച്ച് കെ രാജൻ appeared first on Kairali News | Kairali News Live.