മുഖ്യമന്ത്രി വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അഹങ്കാരിയാണെന്ന് സുകുമാരൻ നായർ എൻഎസ്എസ് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സതീശനോടുള്ള തന്റെ എതിർപ്പിലും വിദ്വേഷത്തിലും യാതൊരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. സതീശൻ ചുമതലയേറ്റ ശേഷം സുകുമാരൻ നായരെ കാണാൻ രണ്ടുതവണ അനുവാദം ചോദിച്ചു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് ഇത്തരമൊരു വിമർശനം ഉണ്ടായത് എന്നത് ഏറെ ശ്രദ്ധേയമാണ്.ALSO READ: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; നാട്ടിൽ മദ്യം ഒഴുക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് എം ബി രാജേഷ്കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവാക്കി എന്ന വിവരവും സുകുമാരൻ നായർ പങ്കുവെച്ചു. നേരത്തെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഗണേഷിനെ ഒഴിവാക്കുകയായിരുന്നു. എന്നാൽ ഇത് ഒരു പുറത്താക്കലല്ലെന്നും അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് മാറ്റിനിർത്തിയത് എന്നുമാണ് സുകുമാരൻ നായർ നൽകുന്ന വിശദീകരണം .The post വി ഡി സതീശൻ അഹങ്കാരി; ജി സുകുമാരൻ നായരുടെ വിമർശനം എൻ എസ് എസ് ബജറ്റ് പ്രസംഗത്തിൽ appeared first on Kairali News | Kairali News Live.