‘വീര്യം കുറഞ്ഞ മദ്യം സുലഭമാക്കാനുള്ള നീക്കം മദ്യപരെ സൃഷ്ടിക്കുന്നത്’; സതീശൻ സർക്കാരിൻ്റെ മദ്യനയത്തിനെതിരെ കെ സി ബി സി

Wait 5 sec.

സതീശൻ സർക്കാരിൻ്റെ മദ്യനയത്തിനെതിരെ കെ സി ബി സി. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കാനുള്ള നീക്കം മദ്യപരെ സൃഷ്ടിക്കുന്നതാണെന്ന് കെ സി ബി സി കുറ്റപ്പെടുത്തി. ജെൻസികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. ജെൻസികളെ ലഹരി ആസക്തിയിൽ പെടുത്തുന്ന നീക്കത്തിൽ നിന്ന് യു ഡി എഫ് സർക്കാർ പിന്മാറണമെന്നും കെ സി ബി സി ആവശ്യപ്പെട്ടുവീര്യം കുറഞ്ഞ മദ്യോല്പാദനം ജെന്‍സി കൾക്കുവേണ്ടിയോ എന്നതലക്കെട്ടോടെയാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രസ്താവന. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാനുള്ള നീക്കം നടപ്പിലാക്കരുതെന്ന് കെ സി ബി സി ആവശ്യപ്പെട്ടു. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള ചൂണ്ടിക്കാട്ടി. ജെന്‍സികൾക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.ALSO READ: വി ഡി സതീശൻ അഹങ്കാരി; ജി സുകുമാരൻ നായരുടെ വിമർശനം എൻ എസ് എസ് ബജറ്റ് പ്രസംഗത്തിൽമാരക ലഹരികള്‍ക്കെതിരെ വാരിയേഴ്‌സിനെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ ക്യാരിയേഴ്‌സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് കടക്കരുതെന്നും കെ സി ബി സി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് വിൽപന നികുതി നിരക്ക് നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണ് കെ സി ബി സി യുടെ എതിർപ്പിന് കാരണം.The post ‘വീര്യം കുറഞ്ഞ മദ്യം സുലഭമാക്കാനുള്ള നീക്കം മദ്യപരെ സൃഷ്ടിക്കുന്നത്’; സതീശൻ സർക്കാരിൻ്റെ മദ്യനയത്തിനെതിരെ കെ സി ബി സി appeared first on Kairali News | Kairali News Live.