ആശമാർക്ക് ആശ്വാസമില്ല; 21000 രൂപയെന്ന പ്രഖ്യാപനം ഇനിയും അകലെ ? ഓണറേറിയത്തിൽ ബജറ്റിൽ വർധനവില്ല

Wait 5 sec.

ആശമാരെ തഴഞ്ഞ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. ആശമാരുടെ ഓണറേറിയത്തിൽ വർദ്ധനവില്ല. ഓണറേറിയം 21000 ആക്കുമെന്നായിരുന്നു യുഡിഎഫിന്റെ പ്രഖ്യാപനം. ഇന്ദിരാ​ഗ്യാരന്റിയിലെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും പൂർണമായും നടപ്പിലാക്കാത്ത അവസ്ഥയിലാണ്. ഇന്ദിരാ​ഗ്യാരന്റിയിലെ പ്രധാന വാ​ഗ്ദാ​നം നടപ്പിലാക്കിയെന്നാണ് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞത്. എന്നാൽ ജൂൺ 15ന് ആരംഭിച്ച സ്ത്രീകളുടെ സൗജന്യയാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം ഒതുങ്ങിയ അവസ്ഥയിലാണ്. കേരളത്തിലെ ഭൂരിഭാ​ഗം സ്ത്രീകൾക്കും ഈ ഇളവ് ലഭിക്കുന്നില്ല.ഇന്ദിരാ​ഗ്യാരന്റിയിലെ മറ്റൊരു വാ​ഗ്ദാനമായ ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതിയും കൃത്യമായി നടപ്പിലാക്കാൻ സാധിക്കുമോയെന്ന സംശയവും നിലനിൽക്കുകയാണ്. ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുമെന്നായിരുന്നു യുഡിഎഫിന്റെ വാ​ഗ്ദാനം. എന്നാൽ ഇതിനായി വെറും 10 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനായി യുഡിഎഫ് നടത്തിയ പല വമ്പൻ പദ്ധതികൾക്കും നാമമാത്രമായ തുകയാണ് ബാക്കിവച്ചിരിക്കുന്നത്.also read:കേന്ദ്രത്തിന്റെ ബ്ലൂ ഇക്കണോമി; മോദിയുടെ ബ്ലൂ ഇക്കണോമിക്ക് പിന്നാലെ കേരളവുംകേരളത്തിന്റെ തനത് വരുമാനം ദേശീയ ശരാശരി വരുമാനത്തേക്കാൾ കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഎഫ്ബി സമഗ്രമായി പരിഷ്കരിക്കുമെന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. സാമ്പത്തിക രം​ഗത്ത് പരമ്പരാ​ഗത രീതികൾ മാറണം.5 വർഷം കൊണ്ട് കേരളത്തെ ലോക മാരിടൈം രംഗത്ത് വൻശക്തിയാക്കും. വിഴിഞ്ഞം റിംഗ് റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും,കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കും,പ്രദേശവാസികൾക്ക് ജോലിക്ക് പ്രത്യേക സംവരണം നൽകും,തുറമുഖ നഗര പദ്ധതിക്ക് സ്വകാര്യ നിക്ഷേപം,കേരള മാരിടൈം പോളിസി രൂപീകരിക്കും,മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഏവിയേഷൻ ഹബ്ബിന് 200 കോടി രൂപയും കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി രൂപയുമാണ് യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.The post ആശമാർക്ക് ആശ്വാസമില്ല; 21000 രൂപയെന്ന പ്രഖ്യാപനം ഇനിയും അകലെ ? ഓണറേറിയത്തിൽ ബജറ്റിൽ വർധനവില്ല appeared first on Kairali News | Kairali News Live.