ബോളിവുഡിലെ പ്രമുഖ സംവിധായകൻ ഇംതിയാസ് അലിയുടെ ഏറ്റവും പുതിയ ചിത്രം ‘മേം വാപസ് ആവൂംഗ’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. നസീറുദ്ദീൻ ഷാ, ദിൽജിത് ദോസഞ്ജ്, വേദാങ് റെയ്‌ന, ഷർവാരി എന്നിവർ അഭിനയിച്ച സിനിമയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. റിലീസായി ഏഴ് ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നുള്ള മൊത്തം കളക്ഷൻ 14.60 കോടി രൂപയിലേറെയാണ് എന്നാണ് റിപ്പോർട്ടുകൾ.വ്യാഴാഴ്ച, 2,138 ഷോകളിലായി ചിത്രം വാരിക്കൂട്ടിയത് 2.20 കോടി രൂപയാണ്. ഇതുവരെയുള്ള മൊത്തം വിദേശ ഗ്രോസ് 7.25 കോടിയും. ഇതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 21.85 കോടി രൂപയായി.ALSO READ: ‘മലയാളി മനസിൽ ഇടം നേടിയ വില്ലൻ’; എൻഎഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 24 വർഷംചലച്ചിത്ര നിർമ്മാതാക്കളായ സോയ അക്തർ, അനുരാഗ് കശ്യപ്, അനുഭവ് സിൻഹ എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ഈ മനോഹരമായ ചിത്രത്തിന് അഭിനന്ദനങ്ങൾ നേരുന്നതായി സോയ അക്തർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതി. “അഭിനന്ദനങ്ങൾ, ചാമ്പ്യൻ” എന്നാണ് എഡിറ്റർ ആരതി ബജാജിനെ അഭിനന്ദിച്ചുകൊണ്ട് അനുരാഗ് കശ്യപ് കുറിച്ചത്. അനുരാഗിന്റെ മുൻ പങ്കാളി കൂടിയാണ് ആരതി.View this post on InstagramA post shared by Anurag Kashyap (@anuragkashyap10)2024ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ചിത്രമായ അമർ സിംഗ് ചംകിലയ്ക്ക് ശേഷം ഇംതിയാസ് അലിയും ദിൽജിത് ദോസഞ്ചും വീണ്ടും ഒന്നിച്ച സിനിമ കൂടിയാണ് മേം വാപസ് ആവൂംഗ. എ ആർ റഹ്മാൻ ഈ സിനിമയുടെ സംഗീത സംവിധാനം. ഇംതിയാസിന്റെ റോക്ക്സ്റ്റാർ, തമാശ, ഹൈവേ, അമർ സിംഗ് ചാംകില തുടങ്ങിയ സിനിമകൾക്ക് ഈണമൊരുക്കിയതും റഹ്മാനാണ്.The post ഇംതിയാസ് അലിയുടെ പുതിയ സിനിമയെ പ്രശംസിച്ച് പ്രമുഖർ; ഒരാഴ്ചക്കിടെ നേടിയത് 15 കോടിയോളം രൂപ appeared first on Kairali News | Kairali News Live.