ടെലിഗ്രാമിന് തിരിച്ചടി: താത്കാലിക നിരോധനം തുടരും, കേന്ദ്രസർക്കാറിന്‍റെ ആവശ്യം ശരിവെച്ച് ഡൽഹി ഹൈക്കോടതി

Wait 5 sec.

ഡൽഹി| താത്കാലിക നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ടെലിഗ്രാം സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിരോധനം ഏർപ്പെടുത്തിയ നടപടി എല്ലാ നിയമനടപടികളും പാലിച്ചുകൊണ്ടാണെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അടിയന്തര സാഹചര്യങ്ങൾ പരിഗണിച്ച് കേന്ദ്രസർക്കാർ എടുത്ത തീരുമാനം ന്യായസംഗതിയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഐ ടി ആക്ടിലെ സെക്ഷൻ 69A പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർണമായി പാലിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.സർക്കാരിന്റെ നടപടി ഏറ്റവും കുറഞ്ഞ നിയന്ത്രണപരിധിക്കുള്ളിലാണെന്നും കോടതി വിലയിരുത്തി. അതേസമയം, ടെലിഗ്രാം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന പ്ലാറ്റ്ഫോമാണ് എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. ടെലിഗ്രാമിന്റെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്.Content Highlights:The Delhi High Court rejected a petition filed by Telegram seeking to lift its temporary ban in India. Justice Tejas Kariya ruled that the government followed all necessary procedures under Section 69A of the IT Act. The center argued the platform was being used for terrorist activities.