സംഘപരിവാറിന് കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിനെ ആണ് കേരള നിയമസഭാ ബജറ്റിൽ ഉടനീളം കാണാൻ സാധിച്ചത്. നെഹ്റുവിന്റെ പാതയിലെന്ന് നാഴികയ്ക്ക് നാൽപത് വട്ടം ആവർത്തിക്കുന്നവർ ഇപ്പോൾ നേരെ തിരിഞ്ഞിരിക്കുന്നത് ബിജെപിയുടെ പാതയിലേക്ക് ആണ്. സംസ്ഥാന ആസൂത്രണ ബോർഡിനെ അട്ടിമറിച്ച്, ബിജെപി സർക്കാരിന്റെ നീതി ആയോഗ് മാതൃക അടിച്ചേൽപ്പിക്കലാണ് ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ കാണാൻ സാധിക്കുന്നത്.സംസ്ഥാനത്തിന്റെ വികസന നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ആസൂത്രണ ബോർഡിനെ ബിജെപി സർക്കാരിന്റെ നീതി ആയോഗ് മാതൃകയിലേക്ക് മാറ്റാനുള്ള പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. ആസൂത്രണ ബോർഡിന് മേൽ കാവിവത്കരണം നടത്താനുള്ള ശ്രമമാണ് ഇവിടെ തെളിയുന്നത്. സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്ക് ആസൂത്രണ ബോർഡിൽ പങ്കാളിത്തം നൽകുന്നതിലൂടെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ മുൻതൂക്കം നൽകാനാണ് ബജറ്റിലൂടെ സർക്കാർ ശ്രമിക്കുന്നത്.ALSO READ: സ്വകാര്യവത്കരണത്തിലൂന്നിയ ബജറ്റ്; തുറമുഖങ്ങൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന പ്രഖ്യാപനങ്ങൾസ്വകാര്യവത്കരണത്തിലൂന്നിയ ബജറ്റ്, അതാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. പലമേഖലകളിലേക്കും സ്വകാര്യവത്കരണം കൊണ്ടുവരുന്നതിലൂടെ സംസ്ഥാനത്തെ വിഭവങ്ങൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കാഴ്ചയാകും ഇനി കേരളം കാണാൻ പോകുന്നത്. കരിമണൽ ഖനനം, തുറമുഖ നഗര പദ്ധതി, സ്വകാര്യ സാറ്റ്ലൈറ്റ് നിർമ്മാണ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി പല മേഖലകളിലും സർക്കാർ ആസ്തികൾ സ്വകാര്യ പങ്കാളിത്തത്തോടെ വിട്ടുനൽകാനാണ് ബജറ്റിലെ തീരുമാനം.The post ബിജെപി മാതൃക നടപ്പിലാക്കി വി ഡി സതീശൻ; ആസൂത്രണ ബോർഡിനെ അട്ടിമറിച്ച് നീതി ആയോഗ് മാതൃക നടപ്പിലാക്കാൻ ബജറ്റിലൂടെ ശ്രമം appeared first on Kairali News | Kairali News Live.