കൊച്ചിൻ ഷിപ്പിയാർഡിന്റെ അനുബന്ധ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ തൊഴിലവസരം. വർക്ക്മാൻ തസ്തികയിലേക്ക് ആണ് നിയമനം. ആകെ 35 ഒഴിവുകളാണുള്ളത്. പൈപ്പ് ഫിറ്റ‍ർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെഷിനറി ഫിറ്റർ എന്നീ ട്രേഡുകളിലായി ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്ഥിരനിയമനം ആയിരിക്കും. ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.പൈപ്പ് ഫിറ്റർ തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. ഫിറ്റർ / പ്ലംബർ / സാനിറ്ററി ഫിറ്റർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ. അതത് ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്ക്യുഎഫ് യോഗ്യത. യോഗ്യത നേടിയതിന് ശേഷം രണ്ട് വർഷത്തെ പ്രവ‍ൃത്തി പരിചയം വേണം. ഷിപ്പ് യാർഡ്, എഞ്ചിനീയറിംഗ് കമ്പനി, സർക്കാർ സ്ഥാപനം എന്നിവയിൽ നിന്നാവണം പ്രവൃത്തി പരിചയം.also read; ഒന്നരലക്ഷം രൂപവരെ ശമ്പളം ; അപേക്ഷിക്കാൻ ഇനി മൂന്ന് ദിവസം കൂടി മാത്രം, ബിരുദമുള്ളവർക്ക് അവസരംവെൽഡർ തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. വെൽഡർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ വെൽഡർ ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്ക്യുഎഫ് യോഗ്യത. യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഷിപ്യാർഡ്, എഞ്ചിനീയറിങ് കമ്പനി, സർക്കാർ/സ്വകാര്യ സ്ഥാപനം അല്ലെങ്കിൽ സെമി-ഗവൺമെന്റ് സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണംഇലക്ട്രീൻ, മെഷിനറി ഫിറ്റർ വിഭാഗത്തിലും പത്ത് ഒഴിവുകളാണുള്ളത്. ഇലക്ട്രീഷൻ, വയർമാൻ, ഇലക്ടോണിക് മെക്കാനിക്കൽ ഐടിഐ ആണ് യോഗ്യത. യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഷിപ്പ് റിപ്പയറിംഗ് കമ്പനി, ഷിപ്പ് ബിൽഡിംഗ് കമ്പനി, എന്നിവയിൽ നിന്ന് ആയിരിക്കണം പ്രവൃത്തി പരിചയം നേടിയത്.The post ഐടിഐ പാസായവരാണോ ? നിങ്ങൾക്ക് കൊച്ചിൻ ഷിപ്പിയാർഡിൽ സ്ഥിരനിയമനം നേടാം appeared first on Kairali News | Kairali News Live.