തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് 20 കോടി രൂപ; ജൻ സി ടെക് വികസനത്തിന് 50 കോടി; മലയാളം എ ഐക്ക് 10 കോടി

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കായി 20 കോടി രൂപ വകയിരുത്തി. ദീർഘകാലമായി വാഗ്ദാനം ചെയ്യുകയും എന്നാൽ നടപ്പിലാക്കാൻ സാധിക്കാതെ വരികയും ചെയ്ത പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് തുക മാറ്റിവെച്ചിരിക്കുന്നത്.യുവതലമുറയുടെ സാങ്കേതിക മികവ് പ്രയോജനപ്പെടുത്തുന്നതിനായി ജൻസി ആൻഡ് ന്യൂജൻ ടെക്നോളജി വികസനത്തിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോബട്ടിക്സ്, ഡാറ്റാ സയൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ്, വർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ഹബ്ബുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കാനാണ് ഈ തുക വിനിയോഗിക്കുക. ഡിജിറ്റൽ ധാർമികതയ്ക്കും സൈബർ സുരക്ഷയ്ക്കും ഇതിൽ മുൻഗണന നൽകും.മലയാളം ഭാഷയുടെ വികസനത്തിനായി മലയാളം എ ഐ സംരംഭം ആരംഭിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി. ഓപ്പൺ ഡാറ്റാ സെറ്റ് സൗജന്യമായി ലഭ്യമാക്കിയും മലയാളം എ ഐ മാതൃകകൾ വികസിപ്പിച്ചും ഭാഷയെ നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ പിന്തള്ളപ്പെടാതെ സംരക്ഷിക്കുകയാണ് ലക്ഷ്യം.മുൻ സർക്കാർ അവതരിപ്പിച്ച ബജറ്റിലെ പ്രതീക്ഷിത വരുമാനത്തിലുണ്ടായ ഇടിവ് കണക്കിലെടുത്ത് 2026 27 വർഷത്തെ പദ്ധതി അടങ്കൽ തുക 3550 കോടിയിൽ നിന്ന് 30370 കോടിയായി പുതുക്കി നിശ്ചയിച്ചു. ഈ കുറവ് പരിഹരിക്കാൻ പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവർഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും അധികമായി വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപയും അധികമായി നൽകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം ജനറൽ പർപ്പസ് ഗ്രാൻറായി 3236.77 കോടി രൂപയും മെയിന്റനൻസ് ഗ്രാൻറായി 4315.69 കോടി രൂപയും അനുവദിച്ചു. പുതുക്കിയ പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായ 8655.45 കോടി രൂപ തദ്ദേശ സർക്കാരുകൾക്ക് വികസന ഫണ്ടായി നൽകും. നഗര മാലിന്യ സംസ്കരണത്തിനായി അർബൻ ലോക്കൽ ബോഡി ഗ്രാൻറായി 160 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. Content Highlights:The Kerala budget allocated 20 crore rupees for the initial works of Thiruvananthapuram and Kozhikode Light Metro projects. A total of 50 crore rupees was set aside for GenZ and NewGen technology development including robotics and data science. Another 10 crore rupees was earmarked for the Malayalam AI initiative to protect the language.