പട്ന| ബിഹാറിലെ ബെഗുസാരായില്‍ അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൂണ്‍ 11ന് രാത്രി ചാകിയ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് യുവതിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയും കല്ലും തടിക്കഷ്ണവും പുറത്തെടുത്തു.രാത്രി 11:30ന് ശുചിമുറിയില്‍ പോയതായിരുന്നു യുവതി. ഈ സമയം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം യുവതിയുടെ ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിടുകയും ശുചിമുറിയില്‍ നിന്ന് തിരിച്ചെത്തിയ യുവതിയെ വീടിന് പുറത്തുള്ള ഒരു വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു വെന്നുംബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബ്ലേഡ് ഉപയോഗിച്ച് നെഞ്ചിലും തുടയിലും വരഞ്ഞുവെന്നും യുവതി പറഞ്ഞു.കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡി സി പി ഉറപ്പുനല്‍കി.Content Highlights:A woman was gang raped by five men in Begusarai, Bihar after they locked her husband inside a room. During a medical examination at Sadar Hospital, doctors recovered a bullet, a stone, and a piece of wood from her private parts. Police have promised strict and immediate action against the culprits.