തിരുവനന്തപുരം | ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ കെ ജെ റീനക്ക് സ്ഥാനം ഒഴിഞ്ഞ് നല്‍കാതെ താല്‍ക്കാലിക ചുമതലയുള്ള ഡോ. വി മീനാക്ഷി. തന്നെ നീക്കിയ നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുമായാണ് കെ ജെ റീന എത്തിയതെങ്കിലും മീനാക്ഷി കസേരയില്‍ നിന്ന് മാറാതിരുന്നതോടെ, ഡിഎച്ച്എസ് ഓഫീസില്‍ നാടകീയ രംഗങ്ങ ഉടലെടുത്തു. അതേ സമയം നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുംനിയമവശങ്ങള്‍ പരിശോധിച്ചതിനുശേഷം മേല്‍ക്കോടതിയെ സമീപിച്ചാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു ആരോഗ്യവകുപ്പ്. എന്നാല്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കെ ജി റീനയ്ക്ക് ഇനിയും കാലാവധി ഉള്ളതിനാല്‍ മേല്‍ക്കോടതിയിലും തിരിച്ചടി ലഭിക്കുമോ എന്ന് ആശങ്ക ആരോഗ്യ വകുപ്പിന് ഉണ്ട്.അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ ഇന്നലെ സൂചന നല്‍കിയിരുന്നു.ജൂണ്‍ 12നാണ് ആരോഗ്യവകുപ്പ് ഡയറക്ടറിന്റെ സ്ഥാനത്തുനിന്ന് ഡോക്ടര്‍ കെ ജെ റീനയെ മാറ്റി ആരോഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഇതിനെതിരെ കെ ജെ റീന ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പകര്‍ച്ചവ്യാധി സമയത്ത് 15 ദിവസത്തെ അവധി അപേക്ഷിച്ചതിനാല്‍ സ്ഥലംമാറ്റം എന്ന് ആരോഗ്യവകുപ്പ് ആദ്യം ഉത്തരവിറക്കിയെങ്കിലും കാലാവധി കഴിഞ്ഞതിനാല്‍ നടപടി എന്നായിരുന്നു പിന്നീടുള്ള വിശദീകരണം.Hashtags: #KeralaHealth #DHSOffice #KJReena #DrMeenakshi #KeralaNews #AdministrativeTribunal #KeralaGovernmentContent Highlights: Dramatic scenes unfolded at the Kerala DHS office as temporary director Dr. V. Meenakshi refused to vacate her seat for Dr. K.J. Reena. Dr. Reena arrived with an Administrative Tribunal order staying her transfer. The Kerala government plans to file an appeal in the High Court today against the stay.