മുബൈ| ജൂണ്‍ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന 18കാരന് ജാമ്യം അനുവദിച്ച് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി. ജൂണ്‍ 18 മുതല്‍ 21 വരെ താല്‍ക്കാലിക ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. പ്രതി നിലവില്‍ നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.അതിജീവിത ജാമ്യാപേക്ഷയെ എതിര്‍ക്കാത്തതിനെത്തുടര്‍ന്നാണ് ജഡ്ജി എസ് ആര്‍ ശര്‍മ്മ ജാമ്യം അനുവദിച്ചത്. പരീക്ഷയ്ക്ക് ശേഷം ജൂണ്‍ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പേ തന്നെ തിരികെ ജയില്‍ അധികൃതര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ജാമ്യം. കുറ്റവാളികളുടെ പുനരധിവാസം കൂടെ ലക്ഷ്യമിടുന്നതാണ് നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെന്നും പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.Content Highlights:A special POCSO court in Mumbai granted interim bail to an 18-year-old rape accused currently held in Taloja Central Jail to appear for the NEET re-examination on June 21. The judge approved the bail as the survivor did not oppose it. The accused must return to jail custody by June 22.