സ്വകാര്യവത്കരണത്തിലൂന്നിയ ബജറ്റ്; തുറമുഖങ്ങൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന പ്രഖ്യാപനങ്ങൾ

Wait 5 sec.

സ്വകാര്യവത്കരണത്തിലൂന്നിയ ബജറ്റ്, അതാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിക്കുന്നത്. പലമേഖലകളിലേക്കും സ്വകാര്യവത്കരണം കൊണ്ടുവരുന്നതിലൂടെ സംസ്ഥാനത്തെ വിഭവങ്ങൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കാഴ്ചയാകും ഇനി കാണാൻ പോകുന്നത്. അത് തന്നെയാണ് ഇനി സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം എന്ന പേരിൽ സർക്കാർ കൊണ്ടുവരാൻ പോകുന്നതും. കൊല്ലം, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്ന് ആണ് ഇന്നത്തെ ബജറ്റിലൂടെ സതീശൻ വ്യക്തമാക്കിയിരിക്കുന്നത്.ALSO READ: ആശമാർക്ക് ആശ്വാസമില്ല; 21000 രൂപയെന്ന പ്രഖ്യാപനം ഇനിയും അകലെ ? ഓണറേറിയത്തിൽ ബജറ്റിൽ വർധനവില്ലചരക്ക് ഗതാഗതത്തിനും വ്യവസായ വികസനത്തിനുമായി 13 നോൺ മേജർ തുറമുഖങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടക്കമാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറാനായി ഒരുങ്ങുന്നത്. മാരി ടൈം പോളിസി രൂപീകരിക്കും എന്ന് ബജറ്റിൽ അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും എന്നും പറഞ്ഞിട്ടുണ്ട്. 50 കോടി രൂപ ആണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇവയ്ക്കായി സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകുന്നതിലൂടെ പൊതുമേഖലാ ആസ്തികൾ പൂർണമായും സ്വകാര്യവത്കരിക്കാനാണ് യു ഡി എഫ് സർക്കാറിന്റെ നീക്കം. സ്വകാര്യ നിക്ഷേപകർക്ക് കൂടുതൽ മുൻഗണന നൽകുന്ന ബജറ്റാണ് വി ഡി സതീശൻ അവതരിപ്പിച്ചിരിക്കുന്നത്.The post സ്വകാര്യവത്കരണത്തിലൂന്നിയ ബജറ്റ്; തുറമുഖങ്ങൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന പ്രഖ്യാപനങ്ങൾ appeared first on Kairali News | Kairali News Live.