ധവളപത്രത്തിലെ സർക്കാർ വാദത്തിന് തിരിച്ചടിയായി വരുമാന നേട്ടത്തിൻ്റെ പുതിയ കണക്കുകൾ. ഏപ്രിൽ , മെയ് മാസങ്ങളിൽ മുൻ വർഷത്തെക്കാൾ 5629 കോടി രൂപയുടെ അധിക വരുമാനമാണ് കേരളം നേടിയത്.ഇടതുപക്ഷ സർക്കാർ ധനകാര്യ മേഖലയിൽ നേടിയ അഭിമാനകരമായ നേട്ടം അംഗീകരിക്കാൻ യുഡിഎഫ് തയ്യാറാകണമെന്ന് കെ എൻ ബാലഗോപാൽ കൈരളി ന്യൂസിനോട് പറഞ്ഞു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന തെരഞ്ഞെടുപ്പ് കാലത്തെ ആരോപണം വസ്തുതയായിരുന്നില്ലെന്ന് യു ഡി എഫ് അധികാരമേറ്റയുടൻ തന്നെ വ്യക്തമായിരുന്നു. റിസർവ് ബാങ്കിൻ്റെ കണക്കുകൾ വിവരാവകാശ രേഖയായി പുറത്തു വന്നത് ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് വ്യക്തിപരമായി തന്നെ ക്ഷീണമാകുകയും ചെയ്തു. ആറുലക്ഷം കോടിയുടെ കടം എൽ ഡി എഫ് സർക്കാർ വരുത്തിവെച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. മുഖ്യമന്ത്രിയും സംഘവും തയ്യാറാക്കിയ ധവള പത്രം തന്നെ ആ കണക്കുകൾ പൊളിച്ചു .ഇപ്പോഴിതാ പുതിയ കണക്കുകളും പുറത്ത വന്നു. പുതിയ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ രണ്ടു മാസങ്ങളിൽ തന്നെ സംസ്ഥാന സർക്കാരിൻ്റെ വരുമാനത്തിൽ 5629 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. അതായത് മുൻവർഷം ഏപ്രിൽ , മെയ് മാസങ്ങളിൽ 16,667 കോടിയായിരുന്നു വരുമാനം. എന്നാൽ ഈ വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ 22296 കോടിയായി വർധിച്ചു. കേരളത്തിൻ്റെ വരുമാന വർധനയുടെ ക്രെഡിറ്റ് മെയ് 18 ന് അധികാരമേറ്റ യു ഡി എഫ് സർക്കാരിനുള്ളതല്ലെന്ന് മലയാള മനോരമയും സമ്മതിച്ചിരിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റ് മികവ് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് പുതിയ സാമ്പത്തിക കണക്കുകൾ. അടുത്ത അഞ്ച് വർഷക്കാലം കേരളത്തിന് സാമ്പത്തികമായി വലിയ മുന്നേറ്റം നടത്താനുള്ള ശക്തമായ അടിത്തറയാണ് നിലവിലുള്ളതെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.Also read: ശുചീകരണ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും പാളി; പനിച്ച് വിറച്ച് കേരളംമഹാപ്രളയങ്ങളും നിപ്പയും കോവിഡും ഉൾപ്പെടെയുള്ള സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു സംസ്ഥാനമാണ് കേരളം. ആ മഹാമാരികളുടെ കാലത്തുണ്ടായ കടുത്ത സാമ്പത്തിക അവസ്ഥയിൽ നിന്നും സംസ്ഥാനത്തെ സാമ്പത്തികമായി തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാണിച്ച് പ്രതിപക്ഷം ധവളപത്രം വരെ ഇറക്കിയിരുന്നു. എന്നാൽ ധവളപത്രത്തിലെ ആശങ്കകളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ യാഥാർത്ഥ്യം. ഇടതുപക്ഷ ഗവൺമെൻ്റ് ധനകാര്യ മേഖലയിൽ നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും പരിഷ്കരണങ്ങളുടെയും ഫലമാണ് ഈ അഭിമാനകരമായ നേട്ടം. ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം എന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് കേരളത്തിൻ്റെ വരുമാന വർധനയുടെ പുറത്തുവന്ന പുതിയ കണക്കുകൾ.The post സർക്കാർ വാദത്തിന് തിരിച്ചടിയായി വരുമാന നേട്ടത്തിൻ്റെ പുതിയ കണക്കുകൾ; ഏപ്രിൽ, മെയ് മാസങ്ങളിലുണ്ടായത് 5629 കോടി രൂപയുടെ അധിക വരുമാനം appeared first on Kairali News | Kairali News Live.