സംസ്ഥാനത്ത് പകർച്ചപ്പനി നിയന്ത്രണാതീതമായി തുടരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരത്തോളം പേർക്കാണ് പനി ബാധിച്ചത്. രോഗബാധയെത്തുടർന്ന് ഇതിനോടകം 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിനം പന്ത്രണ്ടായിരം മുതൽ പതിനയ്യായിരം വരെ ആളുകളാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.സാധാരണ പനിക്ക് പുറമെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കൊതുകുജന്യ രോഗങ്ങൾക്കൊപ്പം ജലജന്യ രോഗങ്ങളും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതിനിടയിലാണ് ജനങ്ങളിൽ ഭീതി കൂട്ടി ഷിഗെല്ല രോഗബാധയും റിപ്പോർട്ട് ചെയ്യുന്നത്. ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് ഒരു മരണവും ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിട്ടിട്ടും പനി നിയന്ത്രണവിധേയമാക്കാൻ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന വിമർശനം ശക്തമാണ്.Also read: ‘ജീവിക്കാൻ വേണ്ടിയല്ലേ സാറമ്മാരേ…’ കണ്ണൂർ മാർക്കറ്റിൽ വഴിയോര കച്ചവടക്കാരോട് പൊലീസ് ക്രൂരതശുചീകരണ പ്രവർത്തനങ്ങളിലെയും പ്രതിരോധ നടപടികളിലെയും പാളിച്ചകളാണ് സ്ഥിതി വഷളാക്കിയത്. ഇതേ രീതിയിലാണ് രോഗവ്യാപനം മുന്നോട്ടുപോകുന്നതെങ്കിൽ കേരളം വരും ദിവസങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.The post ശുചീകരണ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും പാളി; പനിച്ച് വിറച്ച് കേരളം appeared first on Kairali News | Kairali News Live.