മലപ്പുറം/തൃശൂര്‍ | ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം. കോഡൂര്‍ വടക്കേമണ്ണ സ്വദേശിയായ ബൈജുവിന്റെ മകന്‍ ആര്‍ജവ് (ഏഴ്), തൃശൂര്‍ കുഴിക്കാണിയില്‍ വാടകക്ക് താമസിക്കുന്ന നിയാസ് (42) എന്നിവരാണ് മരിച്ചത്. കടുത്ത പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 12നാണ് ആര്‍ജവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാകുകയും ഇന്നലെ പുലര്‍ച്ചെയോടെ മരിക്കുകയുമായിരുന്നു.മലപ്പുറം എ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാതാവ്: നിധിന. സഹോദരങ്ങള്‍: അജന്യ, ആത്മജ. സംസ്‌കാരം ചെറുപറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.ശനിയാഴ്ച രാവിലെ ആണ് നിയാസിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് മരിച്ചു. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചിരുന്നു. ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.