സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന എൽഡിഎഫ് സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽ ആശങ്കയോടെ ഗുണഭോക്താക്കൾ. യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ രണ്ടുമാസമായി സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം ചെയ്തിട്ടില്ല. നിർധനരായ സ്ത്രീകൾക്ക് അത്താണിയായിരുന്ന പദ്ധതിയുടെ ഭാവിയെ ആശങ്കയോടെയാണ് സ്ത്രീ-ട്രാൻസ്ജെൻഡർ സമൂഹം ഉറ്റുനോക്കുന്നത്.സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത നിർധനരായ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന എൽഡിഎഫിന്റെ സ്ത്രീ സുരക്ഷാ പദ്ധതി 2025 ഒക്ടോബർ 29നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നായിരുന്നു അന്ന് യുഡിഎഫിന്റെ വിമർശനം. എന്നാൽ പ്രഖ്യാപനത്തിന് തൊട്ടടുത്ത മണിക്കൂറിൽ തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ പെൻഷൻ തുകയെത്തി. ഫെബ്രുവരിയിലും മാർച്ചിലും കൃത്യമായി തുക അനുവദിച്ചു. ഇതോടൊപ്പം പദ്ധതിക്കായി 3720 കോടി രൂപ എൽഡിഎഫ് സർക്കാർ ബജറ്റിൽ നീക്കിവെക്കുകയും ചെയ്തു.Also read: ‘ജീവിക്കാൻ വേണ്ടിയല്ലേ സാറമ്മാരേ…’ കണ്ണൂർ മാർക്കറ്റിൽ വഴിയോര കച്ചവടക്കാരോട് പൊലീസ് ക്രൂരതഎന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ രണ്ടുമാസമായി സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഫയലുകൾ പിടിച്ചു വച്ചിരിക്കുന്നത്. നിർധനരായ സ്ത്രീകൾക്ക് ആശ്രയമായിരുന്ന പദ്ധതിയെ തകർക്കാനുള്ള നീക്കത്തിൽ ആശങ്കയുണ്ടെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശ്രീമയി പറഞ്ഞു. പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്നും സ്ത്രീപക്ഷ സർക്കാരിന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാന പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. യുവജനങ്ങൾക്കായി എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച കണക്ടർ സ്കോളർഷിപ്പും കഴിഞ്ഞ രണ്ടുമാസമായി വിതരണം ചെയ്തിട്ടില്ല.The post യുഡിഎഫ് അധികാരത്തിലേറിയതോടെ രണ്ടുമാസമായി സ്ത്രീ സുരക്ഷാ പെൻഷൻ നിലച്ചു; ആശങ്കയോടെ ഗുണഭോക്താക്കൾ appeared first on Kairali News | Kairali News Live.