കൊല്ലം കന്റോൺമെന്റ് യു പി സ്കൂളിൽ മോഷണവും ആക്രമണവും; അന്വേഷണം ആരംഭിച്ച് പൊലീസ്

Wait 5 sec.

കൊല്ലം കന്റോൺമെന്റ് യു പി സ്കൂളിൽ മോഷണവും ആക്രമണവും. സ്കൂളിൽ പുതുതായി നിർമിച്ച ശുചിമുറിയിലെ പൈപ്പുകളും ടാപ്പുകളും അടുക്കളയിലെ ഗ്യാസ് അടുപ്പിന്റെ പിച്ചള പൈപ്പുകളും മോഷ്ടാക്കൾ കവർന്നു. പെൺകുട്ടികളുടെയും സ്റ്റാഫുകളുടെയും വാഷ് റൂം അടിച്ച് തകർത്തു.Also read: കാസർ​ഗോഡ് പത്തൊമ്പതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽകഴിഞ്ഞ ശനിയാഴ്ച പരീക്ഷ ഉണ്ടായിരുന്നതിനാൽ സ്ഥാപനം പ്രവർത്തിച്ചിരുന്നു. ഞായറാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.Also read: കയറുകൊണ്ട് കെട്ടിയിട്ടു; തിരുവനന്തപുരം ശ്രീ കാരുണ്യ മിഷൻ പുവർ ഹോമിൽ ഭിന്നശേഷി കുട്ടിയോട് ക്രൂരതവിവരം ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്കൂളിന് പിറകിലുള്ള വർഷങ്ങളായി ആളൊഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കാറുണ്ടെന്ന് അധ്യാപകർ പറഞ്ഞു.The post കൊല്ലം കന്റോൺമെന്റ് യു പി സ്കൂളിൽ മോഷണവും ആക്രമണവും; അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Kairali News | Kairali News Live.