എസ്‌കേപ്!

Wait 5 sec.

അറ്റ്‌ലാന്‍ഡ | ലോകകപ്പ് ഫുട്ബോളില്‍ നവാഗതരായ കേപ് വര്‍ദെക്കെതിരെ സ്‌പെയിന്‍ ചറപറ ഗോളുകള്‍ അടിച്ചുകൂട്ടുമെന്നാണ് ഫുട്‌ബോള്‍ പ്രേമികളില്‍ പലരും പ്രതീക്ഷിച്ചത്. ആ പ്രതീക്ഷകളെയെല്ലാം കാറ്റില്‍പ്പറത്തിക്കളഞ്ഞു അഞ്ചരലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ദീപ് രാജ്യം. സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു കെട്ടിയ അവര്‍ വിജയം പോലൊരു സമനില സ്വന്തമാക്കി. ഒപ്പം ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റും.74 ശതമാനം പന്താധിപത്യം നേടിയ സ്പെയിന്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കേപ് വെര്‍ദെയുടെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ലക്ഷ്യത്തിലേക്കുള്ള എട്ട് ഷോട്ടുകളടക്കം സ്പെയിന്‍ 23 ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 40കാരന്‍ ഗോള്‍ കീപ്പര്‍ വോസിന്യയുടെ പ്രകടനവും കേപ് വെര്‍ദെയുടെ രക്ഷക്കെത്തി.പ്രധാന സ്‌ട്രൈക്കര്‍ മികേല്‍ ഒയര്‍സബാല്‍ മത്സരത്തിലാകെ നിറംമങ്ങിയത് സ്‌പെയിനിന് തിരിച്ചടിയായി. 70ാം മിനുട്ടില്‍ യുവതാരം ലമിന്‍ യമാല്‍ കളത്തിലിറങ്ങിയിട്ടും എതിരാളികളുടെ വലയില്‍ പന്തെത്തിക്കാന്‍ സ്പെയിനിന് കഴിഞ്ഞില്ല.