ഫിഫ ലോകകപ്പ് 2026: ടൂർണമെന്റിലെ അതിവേഗ ഗോളിന്റെ ബലത്തിൽ സ്കോട്ലൻഡിനെ മറികടന്ന്മൊറോക്കോ

Wait 5 sec.

ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന ഗ്രൂപ്പ് സി-യിലെ സ്കോട്ലൻഡുമായുള്ള പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് മൊറോക്കോ. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ കളിയുടെ എഴുപതാം സെക്കൻഡിൽ ഇസ്മാഈൽ സൈബറി നേടിയ ഗോളാണ് ടൂർണമെന്റിലെ ആദ്യ വിജയം നേടാൻ അറ്റ്ലസ് സിംഹങ്ങൾക്ക് തുണയായത്. കളിയുടെ തുടക്കത്തിൽ ഓഫ് സൈഡ് കെണി ഒരുക്കുന്നതിൽ സ്കോട്ടിഷ് പ്രതോരോധത്തിനു പറ്റിയ പാളിച്ചയാണ് ടൂർണമെന്റിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളിലേക്ക് നയിച്ചത്. തങ്ങൾക്ക് പറ്റിയ അമളിയിൽ നിന്നും സ്കോട്ലൻഡ് കരകയറുന്നതിനു മുൻപേ ബ്രാഹിം ഡിയാസ് നൽകിയ പാസ് സ്വീകരിച്ച ഇസ്മാഈൽ സൈബറി തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് സ്കോട്ടിഷ് വല കുലുക്കി.Also Read: മോശം റഫറിയിങ്ങിനെതിരെ പരാതി നൽകി അൾജീരിയ; മെസ്സിക്കെതിരെ നടപടി ഉണ്ടാകുമോ?തുടർന്ന് ആദ്യപകുതിയിൽ മൊറോക്കോ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും സ്കോട്ടിഷ് പ്രതിരോധത്തെ മറികടന്നില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ജയം മാത്രം ലക്ഷ്യമിട്ട് തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ട സ്കോട്ലൻഡിനെതിരെ മൊറോക്കോ ശെരിക്കും വിയർത്തു. പെനാൽറ്റി എന്നുറച്ച ഒരു ജോഡി ഫൗളുകളെങ്കിലും റഫറി തള്ളിക്കളഞ്ഞത് അവർക്കു തുണയായി. നേരത്തെ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോയ്ക്കും ഹെയ്തിയെ തോൽപ്പിച്ച സ്കോട്ലൻഡിന്റെയും ടൂർണമെന്റിലെ ഭാവി ബ്രസീലിന്റെ പ്രകടനത്തെ കൂടി ആശ്രയിച്ചിരിക്കും.The post ഫിഫ ലോകകപ്പ് 2026: ടൂർണമെന്റിലെ അതിവേഗ ഗോളിന്റെ ബലത്തിൽ സ്കോട്ലൻഡിനെ മറികടന്ന് മൊറോക്കോ appeared first on Kairali News | Kairali News Live.