ലോകകപ്പിലെ ആർജന്റീനയ്ക്കെതിരായ തങ്ങളുടെ ഗ്രൂപ്പ് പോരാട്ടത്തിലെ വിവാദമായ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ അൾജീരിയൻ ഫുട്ബോൾ കോൺഫെഡറേഷൻ രംഗത്ത്. മത്സരത്തിൽ റഫറി നിഷ്പക്ഷനായല്ല പെരുമാറിയതെന്ന ആരോപണവുമായി കോൺഫെഡറേഷൻ ഫിഫയെ സമീപിച്ചു എന്നാണ് റിപ്പോർട്ട്. പ്രധാനമായും ആദ്യ പകുതിയിൽ മെസ്സി പ്രതിരോധതാരം ഐസ മണ്ഡിയെ വീഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. അർജന്റീന മെസ്സി അടിച്ച ഒരു ഗോളിന്റെ പിൻബലത്തിൽ ലീഡ് ചെയ്യുമ്പോൾ ആണ് മെസ്സി അൾജീരിയൻ താരത്തെ പിന്നിൽ നിന്ന് കാലിൽ ചവുട്ടി വീഴ്ത്തിയത്. ഒരു താക്കീത് പോലും ലഭിക്കാതെ മെസ്സി രക്ഷപ്പെട്ടെങ്കിലും അത്തരം മാരകമായ ഫൗളിന് മെസ്സി ചുവപ്പ് കാർഡ് അർഹിച്ചിരുന്നു എന്ന് ഒരു വലിയ വിഭാഗം ആളുകൾ വാദിച്ചിരുന്നു.. തുടർന്ന് കളിച്ച മെസ്സി ടൂർണമെന്റിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയിരുന്നു.Also Read: ഫിഫ ലോകകപ്പ് 2026: ആദ്യ വെടി പൊട്ടിച്ച് മൊറോക്കോ; സ്കോട്ലൻഡിനെതിരെ ഒരു ഗോളിന് മുന്നിൽമെസ്സിയുടെ ടാക്കളിങ്ങിനെ കൂടാതെ കളിയിൽ കുറഞ്ഞത് രണ്ടു സന്ദർഭങ്ങളിലെങ്കിലും അര്ജന്റീന താരങ്ങൾ കടുത്ത നടപടി അർഹിച്ചിരുന്നു എന്ന് അൾജീരിയൻ ഫെഡറേഷൻ വാദിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്റർ നടത്തിയ കൈമുട്ടുകൾ കൊണ്ടുള്ള തല്ലും ഉൾപ്പെടുന്നു എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ വിഷയത്തിൽ അൾജീരിയയ്ക്ക് അനുകൂലമായ വിധി വന്നാലും മെസ്സി അടക്കമുള്ള കളിക്കാരെ ബാധിക്കില്ല എന്നും പകരം റഫറിക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത എന്നും റിപ്പോർട്ട് പറയുന്നു.The post മോശം റഫറിയിങ്ങിനെതിരെ പരാതി നൽകി അൾജീരിയ; മെസ്സിക്കെതിരെ നടപടി ഉണ്ടാകുമോ? appeared first on Kairali News | Kairali News Live.