കൊല്ലത്ത് കെഎസ്ആ‍ർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ.തിരുവനന്തപുരം കഠിനംകുളം സ്വദേശി ആന്റണി തോമസാണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടർന്ന് ബസ് കണ്ടക്ടർ ഇന്നലെ 3.15 ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബസ് എത്തിക്കുകയായിരുന്നു.ബസിൽ നിന്ന് ഇറങ്ങി ഓടിയ ആന്റണിയെ യാത്രക്കാരാണ് പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്.also read:ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കാതെ യു ഡി എഫ് സർക്കാർ, കടലമ്മയുടെ മക്കൾ വറുതിയിൽകഴിഞ്ഞ ദിവസവും കൊല്ലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയായ യുവതിക്കു മുന്നിൽ പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും ശല്യം ചെയ്യുകയും ചെയ്ത മൈലക്കാട് സ്വദേശി സുനിൽ കുമാർ എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. കൊട്ടിയത്തുനിന്നു കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു സംഭവം. ഇത്തിക്കരപ്പാലത്തിന് സമീപത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. യാത്രക്കാരി തന്റെ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതി ഒളിവിൽ പോയതിനെത്തുടർന്ന് കൊല്ലം സിറ്റി പൊലീസ് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുThe post കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.