​45കാരനെ വെട്ടിപരിക്കേൽപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു, സംഭവം ഇടുക്കിയിൽ

Wait 5 sec.

ഇടുക്കി ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരിക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. പരിക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ (45) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതി കസ്റ്റഡിയിലാണെന്നാണ് സൂചന. ഇന്നലെ അർദ്ധരാത്രിയോടുകൂടിയായിരുന്നു സംഭവം.അയൽവാസിയായ ആൾ വെട്ടി പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മണികണ്ഠൻ പൊലീസിനോട് പറഞ്ഞത്.ആക്രമണത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മണികണ്‌ഠന്റെ ഇടതുകൈക്കാണ് വെട്ടേറ്റത്.The post ​45കാരനെ വെട്ടിപരിക്കേൽപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു, സംഭവം ഇടുക്കിയിൽ appeared first on Kairali News | Kairali News Live.