‘നെഹ്റുവിയൻ ലെഫ്റ്റ് അല്ല, വി.ഡി സതീശൻ മോദിഭരണത്തിന്‍റെ ആരാധകൻ’

Wait 5 sec.

യുഡിഎഫ് സർക്കാരിന്‍റെ ആദ്യബജറ്റ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചു. പരമ്പരാഗതമായ യുഡിഎഫ് ബജറ്റുകളെ അനുസ്മരിപ്പിക്കുന്ന വിധം ടോക്കൺ ബജറ്റ് ആണ് വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് കൈരളി ന്യൂസ് സംവാദപരിപാടിയായ ന്യൂസ് ആൻഡ് വ്യൂസിന്‍റെ ആമുഖമായി അവതരാകനും കൈരളി ടിവി ന്യൂസ് ഡയറക്ടറുമായ ശരത് ചന്ദ്രൻ പറഞ്ഞു. 25 കോടിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് വകയിരുത്തിയത് പത്ത് കോടി രൂപ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയം നെഹ്റുവിയൻ ലെഫ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന വി ഡി സതീശൻ മോദിഭരണത്തിന്‍റെ ആരാധകൻ ആണെന്നും ശരത് ചന്ദ്രൻ പറഞ്ഞു.ന്യൂസ് ആൻഡ് വ്യൂസിൽ ശരത് ചന്ദ്രന്‍റെ ആമുഖംവി ഡി സതീശന്റെ ആദ്യ ബജറ്റിനെ ടോക്കൻ ബജറ്റ് എന്ന് വിശേഷിപ്പിക്കാം. നിസാരമായ ടോക്കൺ തുക വെച്ച് സർക്കാർ പദ്ധതികൾക്ക് തുടക്കം കുറിച്ചു എന്ന് തോന്നിപ്പിക്കുന്ന വിസ്മയവിദ്യ. ഒറ്റ ഉദാഹരണം കൊണ്ട് ഇത് മനസ്സിലാക്കാം. ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം ഇൻഷുറൻസ് കവറേജ് നൽകുന്ന ഏതാണ്ട് 7500 കോടിയോളം വേണ്ട സ്കീമിന് ബജറ്റിൽ വെച്ചിട്ടുള്ളത് വെറും 10 കോടി രൂപ മാത്രമാണ്. കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ സഹായ പ്രഖ്യാപനം ഇല്ല.ആദ്യ ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് മുൻപ് പറഞ്ഞ വിഡി സതീശൻ ആ വാക്ക് പാലിച്ചില്ല. ക്ഷേമ പെൻഷനിൽ ഒരു രൂപയുടെ പോലും വർദ്ധനമില്ല. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് ചൂണ്ടിക്കാണിക്കുന്ന ബജറ്റിൽ കേന്ദ്രത്തിന് വിമർശനവുമില്ല. അത് പ്രതീക്ഷിക്കേണ്ടത് ഭരിച്ച ഒരു മാസം കൊണ്ടുതന്നെ അദ്ദേഹം തെളിയിച്ചതുമാണ്.Also Read- ബ്ലൂ ഇക്കോണമി കേരളത്തിന് കറുത്ത ഇക്കോണമിയായി മാറും ? തീരമേഖലയിൽ കോർപ്പറേറ്റ് അജണ്ടയെന്ന് ആരോപണം, മത്സ്യത്തൊഴിലാളികൾ ആശങ്കയിൽപക്ഷേ കേന്ദ്രഭരണത്തിന്റെ ആരാധകനാണെന്ന് നെഹ്റൂവിയൻ ലെഫ്റ്റ് സതീശൻ ബജറ്റിലൂടെ തെളിയിച്ചു. നെഹ്റുവിന്റെ ആസൂത്രണ സംവിധാനമല്ല ഇഷ്ടമെന്നും മോദിയുടെ നീതിആയോഗ് പാറ്റേൺ ആണ് താല്പര്യമെന്നും മനസ്സിലാക്കി തന്നു. അദാനിയിൽ കണ്ണുവെച്ചുള്ള വൻ സ്വകാര്യവൽക്കരണമാണ് സതീശന്‍റെ മനസ്സിലിരിപ്പെന്നും വ്യക്തമാണ്.The post ‘നെഹ്റുവിയൻ ലെഫ്റ്റ് അല്ല, വി.ഡി സതീശൻ മോദിഭരണത്തിന്‍റെ ആരാധകൻ’ appeared first on Kairali News | Kairali News Live.