കോൺഗ്രസ് നേതാവായ വി എം സുധീരന് തുറന്ന കത്തെഴുതി ടി ജെ ആഞ്ചലോസ്. യുഡിഎഫ് സർക്കാ‍രിന്റെ ആദ്യ ബജറ്റിലെ സതേൺ കേരളാ ഇക്കണോമിക് കോറിഡോർ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തിനുപിന്നാലെയാണ് ആഞ്ചലോസ് തുറന്നകത്തെഴുതിയത്. 2003ൽ ആലപ്പുഴയിലെ സ്വകാര്യമേഖലയിൽ കരിമണൽ ഖനനത്തിനെതിരെ സമരം നയിച്ചത് വി എം സുധീരൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലയെന്നാണ് ടി ജെ ആഞ്ചലോസ് ചോദിക്കുന്നത്. വി എം സുധീരന്റെ പ്രതികരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലാണ് അദ്ദേഹം തുറന്നകത്ത് അവസാനിപ്പിച്ചിരിക്കുന്നത്.ടി ജെ ആഞ്ചലോസിന്റെ തുറന്നകത്തിന്റെ പൂർണരൂപംബഹു. വി എം സുധീരന്സർ2003 കാലഘട്ടത്തിലാണ് സ്വകാര്യ മേഖലയിൽ കരിമണൽ ഖനനത്തിന് അനുവാദം നൽകുന്നതിനെതിരെ അങ്ങ് ആലപ്പുഴയിൽ സമരം നയിച്ചത്. സി കെ ചന്ദ്രപ്പനും, എം എ ബേബിയും പി പ്രസാദും ഞാനുമെല്ലാം ആ സമരത്തിൽ പങ്കാളികളായി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമെന്നത് മാത്രമല്ല സമുദ്ര നിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാടിൻ്റെ നിലനിൽപ്പിനേയും കടലിനും കായലിനുമിടയിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയുടെ വലിയൊരു ഭാഗത്തേയും ബാധിക്കുമെന്ന വിഷയവും ഉയർന്നു. പാരിസ്ഥിതിക പ്രശ്നവും മത്സ്യ തൊഴിലാളികളുടെ ജീവിതവും ഉൾകൊള്ളുന്ന വിഷയം വേറെ.also read:‘നെഹ്റുവിയൻ ലെഫ്റ്റ് അല്ല, വി.ഡി സതീശൻ മോദിഭരണത്തിന്‍റെ ആരാധകൻ’അന്ന് 2 പഞ്ചായത്തുകളെ ലക്ഷ്യമാക്കിയാണ് സ്വകാര്യ കമ്പനി കടന്ന് വന്നതെങ്കിൽ ഇന്ന് സമുദ്ര മിഷൻ വഴി കേരള തീരമാകെ വിഴുങ്ങുവാൻ കോർപ്പറേറ്റുകൾ കടന്ന് വരികയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന ‘സതേൺ കേരളാ ഇക്കണോമിക് കോറിഡോർ’ സൃഷ്ടിക്കുമെന്നാണ് ബഡ്ജറ്റ് പ്രഖ്യാപനം. ഈ തുറന്ന കത്ത് നീട്ടുന്നില്ല. എന്നും നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന അങ്ങയുടെ പ്രതികരണം കണ്ടില്ല. അത് പ്രതീക്ഷിക്കുന്നു.സ്നേഹാദരങ്ങളോടെടി ജെ ആഞ്ചലോസ്20 . 06 2026The post ‘അന്ന് സ്വകാര്യമേഖലയിൽ കരിമണൽ ഖനനത്തിനെതിരെ സമരം നയിച്ചത് വി എം സുധീരൻ, ഇന്ന് യുഡിഎഫ് ബജറ്റിനെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?’, തുറന്നകത്തുമായി ടി ജെ ആഞ്ചലോസ് appeared first on Kairali News | Kairali News Live.