മതിയായ സ്ഥലം ഏറ്റെടുക്കാത്ത പദ്ധതി എങ്ങനെ യാഥാർത്ഥ്യമാകും ? കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാകുമെന്നത് വെറും പ്രഖ്യാപനം മാത്രമോ ?

Wait 5 sec.

കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മതിയായ സ്ഥലം ഏറ്റെടുക്കാത്ത പദ്ധതി എങ്ങനെ യാഥാർത്ഥ്യമാകുമെന്നാണ് ഉയരുന്ന ചോദ്യം. പൂർത്തീകരണത്തിന് പ്രഖ്യാപനമല്ലാതെ പണം നീക്കിയും വെച്ചിട്ടില്ല.വർഷങ്ങളായി നഗര മധ്യത്തിൽ പാതിപൂർത്തിയായ ഈ പദ്ധതി തുടർച്ചയില്ലാത്ത അവസ്ഥയിലായിരുന്നു. മതിയായ സ്ഥലം ഏറ്റെടുക്കാതെ പണി തുടങ്ങിയതാണ് നിർമ്മാണം പാതിവഴിയിൽ നിലയ്ക്കാൻ കാരണം. കയറാനും, ഇറങ്ങാനും വേണ്ട നടപാതയ്ക്ക് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബജറ്റിൽ പണി പൂർത്തിയാകുമെന്ന പ്രഖ്യാപനം വന്നെങ്കിലും സ്ഥലം ഏറ്റെടുക്കൽ പ്രധാന വെല്ലുവിളിയാണ്. കാലപ്പഴക്കം മൂലം തൂണുകൾ തുരുമ്പെടുത്ത നിലയിലാണ്. നിർമ്മാണത്തിലെ അശാസ്ത്രീയതയും പരിഹരിക്കേണ്ടത് ആയിട്ടുണ്ട്.ALSO READ: എല്ലാം തന്നിഷ്ടം… ഇടതുപക്ഷ എംഎൽഎമാരോട് പ്രപ്പോസൽ വാങ്ങാതെ യു ഡി എഫ് സർക്കാരിൻ്റെ ബജറ്റ്വർഷങ്ങളായി നഗര മധ്യത്തിൽ പാതിപൂർത്തിയായ ഈ പദ്ധതി തുടർച്ചയില്ലാത്ത അവസ്ഥയിലായിരുന്നു നിലനിന്നത് നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതെ കാൽ നടക്കാർക്ക് റോഡിന് മറുഭാഗത്തേക്ക് കടക്കുവാൻ വേണ്ടി യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ആകാശപാത പദ്ധതി അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷണൻ കൊണ്ട് വന്നത്. 2015ൽ ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് കോട്ടയം നഗരത്തിൻറെ മുഖമുദ്രയായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ച് ആകാശപാതയുടെ നിർമാണം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 5.18 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു.The post മതിയായ സ്ഥലം ഏറ്റെടുക്കാത്ത പദ്ധതി എങ്ങനെ യാഥാർത്ഥ്യമാകും ? കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാകുമെന്നത് വെറും പ്രഖ്യാപനം മാത്രമോ ? appeared first on Kairali News | Kairali News Live.