പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദമുള്ളവർക്ക് ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം വന്നെത്തി. പ്രൊബേഷണറി ഓഫീസർമാരുടെ തസ്തികയിൽ 1500 ഒഴിവുകളാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് ജൂലായ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.അംഗീകൃത സർവകലാശാലയി നിന്ന് മെഡിക്കൽ, എഞ്ചിനീയറിംഗ്, സിഎ അല്ലെങ്കിൽ തത്തുല്യം ബിരുദമുള്ളവർക്കാണ് പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. ഇരുപത്തിയൊന്നിനും മുപ്പത് വയസിനും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച ഉൾപ്പെട്ട അഭിമുഖം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.also read:ഐടിഐ പാസായവരാണോ ? നിങ്ങൾക്ക് കൊച്ചിൻ ഷിപ്പിയാർഡിൽ സ്ഥിരനിയമനം നേടാംതെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കം മുതൽക്കേ തന്നെ 48,480 – 85,920 രൂപ എന്ന രീതിയിലായിരിക്കും ശമ്പളം ലഭിക്കുക. നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾ തുടക്കത്തിൽ തന്നെ അനുവദിക്കും. അപ്പോൾ അടിസ്ഥാന ശമ്പളം 56,480 രൂപയായി മാറും. ഡിഎ, എച്ച്ആർഎ, സിസിഎ, സിപിഎഫ്, താമസസൗകര്യം, മെഡിക്കൽ സേവനം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.The post ബിരുദമുണ്ടോ? തുടക്കം മുതൽക്കേ നാൽപതിനായിരത്തിനുമുകളിൽ ശമ്പളം നേടാം, വൈകാതെ അപേക്ഷിക്കൂ appeared first on Kairali News | Kairali News Live.